Latest NewsIndiaNews

200 ലേറെ ബാങ്ക് അക്കൗണ്ടുകൾ, സുവിശേഷ പ്രസംഗത്തിന്റെ മറവിൽ കോടികൾ സമ്പാദ്യം; പോള്‍ ദിനകരൻ അഴിക്കുള്ളിൽ?

പോള്‍ ദിനകരന്റെ നേതൃത്വത്തിലുള്ള ജീസസ് കോള്‍സ് മിനിസ്ട്രിയുമായി ബന്ധപ്പെട്ട 28 ഇടങ്ങളിലാണു 4 ദിവസമായി റെയ്ഡ് നടന്നത്.

ചെന്നൈ: സുവിശേഷ പ്രാസംഗികൻ പോള്‍ ദിനകരന്റെ സ്ഥാപനങ്ങളിലെ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 120 കോടി രൂപയും 4.5 കിലോ സ്വര്‍ണവും കണ്ടെടുത്തതായി സൂചന. ചട്ടങ്ങള്‍ ലംഘിച്ചു നേരിട്ടു വിദേശ നിക്ഷേപം സ്വീകരിച്ചതിന്റെ രേഖകളും ലഭിച്ചു. വിദേശത്തുള്ള പോള്‍ ദിനകരന്, ചോദ്യംചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് സമന്‍സ് അയച്ചു.

Read Also: ബിരുദങ്ങള്‍ മിഠായി പോലെ വില്‍ക്കുന്നു’; മാപ്പ് പറഞ്ഞ് ടൈംസ് ഓഫ് ഇന്ത്യ

എന്നാൽ 200 ലേറെ ബാങ്ക് അക്കൗണ്ടുകളും പോള്‍ ദിനകരനു ഉള്ളതായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു . ഇസ്രായേല്‍, സിംഗപ്പൂര്‍, യുകെ, യു‌എസ്‌എ 12 രാജ്യങ്ങളിലായി സ്ഥിതിചെയ്യുന്ന പോള്‍ ദിനകരന്റെ കമ്പനികളിലെയും, ട്രസ്റ്റുകളിലെയും കണക്കുകളും ആദായനികുതി വകുപ്പ് പരിശോധിക്കുന്നു. പോള്‍ ദിനകരന്റെ നേതൃത്വത്തിലുള്ള ജീസസ് കോള്‍സ് മിനിസ്ട്രിയുമായി ബന്ധപ്പെട്ട 28 ഇടങ്ങളിലാണു 4 ദിവസമായി റെയ്ഡ് നടന്നത്.

shortlink

Post Your Comments


Back to top button