Latest NewsKeralaNattuvarthaNews

ചന്ദനമോഷണക്കേസ് ; പരിക്കേറ്റ പ്രതി ആശുപത്രിയിൽ

പോലീസ് മർദനത്തിലാണ് മുഹമ്മദ് റാഫിക്ക് പരിക്കേറ്റതെന്ന് ആരോപണം ഉയരുന്നുണ്ട്

സുൽത്താൻബത്തേരി : ചന്ദനമോഷണക്കേസിൽ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത പ്രതികളിലൊരാൾക്ക് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരൂരങ്ങാടി വളക്കണ്ടി കൈതകത്ത് വീട്ടിൽ മുഹമ്മദ് റാഫി (40) നാണ് പരിക്കേറ്റത്.

അതേസമയം പോലീസ് മർദനത്തിലാണ് മുഹമ്മദ് റാഫിക്ക് പരിക്കേറ്റതെന്ന് ആരോപണം ഉയരുന്നുണ്ട്. എന്നാൽ പോലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വീണു പരിക്കേറ്റതാണെന്ന് ബത്തേരി പോലീസ് ഇൻസ്പെക്ടർ ജി. പുഷ്പകുമാർ പറഞ്ഞു.

വെള്ളിയാഴ്ച രാത്രി ബീനാച്ചിയിൽ വാഹനപരിശോധന നടത്തുന്നതിനിടെയാണ് മുഹമ്മദ് റാഫിയും, തിരൂരങ്ങാടി വട്ടപ്പറമ്പിൽ കൊടുമ്പറ്റിൽവീട്ടിൽ ഫായിസും (23) പോലീസിന്റെ പിടിലായത്. കഴിഞ്ഞദിവസങ്ങളിലായി അമ്പലവയൽ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്വകാര്യ വ്യക്തികളുടെ പറമ്പിൽനിന്നും ബത്തേരി പോലീസ് സ്റ്റേഷൻ പരിധിയിലെ പട്ടരുപടിയിൽനിന്നും ചന്ദനമോഷണം നടത്തിയ കേസുകളിലെ പ്രതികളാണ് ഇവർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button