Latest NewsKeralaNattuvarthaNews

തെരുവു നായകളുടെ ശല്യം വർധിക്കുന്നു ; നിരവധി കോഴികളെ കടിച്ചു കൊന്നു

ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാർക്ക് നേരെയും നായകൾ കുരച്ചുചാടി

ബാലുശ്ശേരി : തെരുവുനായകൾ കോഴികളെ കടിച്ചുകൊന്നു. മാടത്തിൽ സുഹറയുടെ ഇരുപതു കോഴികളെയാണ് നായ്ക്കൾ കടിച്ചുകൊന്നത്. വട്ടോളി ബസാറിലും പരിസരപ്രദേശങ്ങളിലും അടുത്തിടയിലായി നായ്ക്കളുടെ ശല്യം വർധിച്ചു വരികയാണ്.

കൂട്ടത്തോടെ എത്തിയ നായ്ക്കൾ സുഹറയുടെ കോഴിക്കൂട് തകർത്താണ് കോഴികളെ കടിച്ചു കൊന്നത്. ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാർക്ക് നേരെയും നായകൾ കുരച്ചുചാടി. തെരുവുനായകളെ ഭയന്നാണ്‌ ഇവിടെ പത്ര വിതരണക്കാരും പാൽ വിതരണക്കാരും അതിരാവിലെ പുറത്തിറങ്ങുന്നത്. പലതവണ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും പരിഹാരമായിട്ടില്ലന്ന് നാട്ടുകാർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button