KeralaNattuvarthaLatest NewsNews

ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; രണ്ടുപേർ അറസ്റ്റിൽ

വിപണിയിൽ 2 ലക്ഷത്തോളം വിലവരുന്ന ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്

ചേർപ്പ്: എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നീ മാരക ലഹരിവസ്തുക്കളുമായി 2 യുവാക്കൾ അറസ്റ്റിൽ. കോടന്നൂർ കൊല്ലടിക്കൽ കുഞ്ഞാപ്പു എന്ന വിജേഷ് (23) വെങ്ങിണിശേരി ശിവപുരം കോളനി വിതയത്തിൽ ഗീവർ എന്ന ഗീവർഗീസ് (28) എന്നിവരാണ് അറസ്റ്റിലായത്.
വിപണിയിൽ 2 ലക്ഷത്തോളം വിലവരുന്ന ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്.

കോടന്നൂർ, വെങ്ങിണിശേരി മേഖലയിൽ യുവാക്കൾ വ്യാപകമായി ലഹരിമരുന്നുകൾ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ നിരീക്ഷണത്തിലാണ് ഇരുവരും പിടിയിലായത്. ഇവർ മേഖലയിലെ പ്രധാന ലഹരിമരുന്ന് വിതരണക്കാരാണെന്നും ബെംഗളൂരുവിൽ നിന്നാണ് എത്തിക്കുന്നതെന്നും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button