KeralaNattuvarthaLatest NewsNews

കാറും ഓട്ടോയും തല്ലി തകർത്ത് സാമൂഹികവിരുദ്ധർ ; പരാതിയുമായി കുടുംബം

അടൂർ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് പ്രദീപും പ്രദീഷും

ആനന്ദപ്പള്ളി : ആനന്ദപ്പള്ളിയിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. ആനന്ദപ്പള്ളി അട്ടകുളം കാർത്തിക ഭവനത്തിൽ പ്രദീപിന്റേയും സഹോദരൻ പ്രദീഷിന്റേയും വാഹനങ്ങൾ തല്ലി തകർത്തു. ആദ്യം ഓട്ടോയാണ് അടിച്ചു തകർത്തത്. ഇപ്പോൾ പുതിയതായി വാങ്ങിയ കാറും സാമൂഹ്യ വിരുദ്ധരുടെ അടിച്ചു തകർത്ത നിലയിലാണ്.

ഇത്തരത്തിൽ തുടർച്ചയായി വാഹനങ്ങൾ തകർക്കുന്നതിൽ ആശങ്കയിലാണ് വീട്ടുകാരും നാട്ടുകാരും.ആക്രമത്തിന് പിന്നിലുള്ള കാരണം എന്താണെന്ന് അറിയില്ലെന്ന് കുടുംബം വ്യക്തമാക്കി. അടൂർ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് പ്രദീപും പ്രദീഷും.

shortlink

Related Articles

Post Your Comments

Related Articles


Back to top button