Latest NewsNewsIndia

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

മലയാളത്തിന് അഭിമാനം

ന്യൂഡല്‍ഹി : 72-ാം റിപ്പബ്‌ളിക് ദിനത്തില്‍ ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. രാഷ്ട്രപതി റിപ്പബ്‌ളിക ദിന സന്ദേശം പൂര്‍ത്തിയായതിന് പിന്നാലെയാണ് ഈ വര്‍ഷത്തെ പത്മ പുരസ്‌കാര ജേതാക്കളുടെ പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തു വിട്ടത്. അന്തരിച്ച ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന് പത്മവിഭൂഷന്‍ പുരസ്‌കാരം. ജപ്പാനീസ് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്കും പദ്മ വിഭൂഷണ്‍ സമ്മാനിക്കും.

Read Also : രാജ്യത്തിന്റെ നട്ടെല്ല് കര്‍ഷകരും സൈനികരുമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്,

മലയാളത്തിന്റെ വാനമ്പാടി പ്രിയ ഗായിക കെ.എസ് ചിത്രയ്ക്ക് പത്മഭൂഷണ്‍ പുരസ്‌കാരവും പ്രഖ്യാപിച്ചു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്കും മാധവന്‍ നമ്പ്യാര്‍ക്കും പത്മശ്രീ. തരുണ്‍ ഗൊഗോയ്ക്കും രാംവിലാസ് പാസ്വാനും കേശുഭായി പട്ടേലിനും മരണാനന്തരബഹുമതിയായി പത്മഭൂഷണ്‍ പ്രഖ്യാപിച്ചു. മുന്‍ സ്പീക്കര്‍ സുമിത്ര മഹാജനും പത്മഭൂഷണ്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button