Latest NewsIndiaNews

തമിഴ്‌നാടിന്റെ ഭാവി നിര്‍ണയിക്കാന്‍ ആര്‍എസ്‌എസിനും ബിജെപിക്കും കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി

ചെന്നൈ : ബിജെപിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തമിഴ്‌നാടിന്റെ ഭാവി നിര്‍ണയിക്കാന്‍ ആര്‍എസ്‌എസിനും ബിജെപിക്കും കഴിയില്ല.  സംസ്ഥാനത്തിന്റെ ഭാവി ജനങ്ങളും യുവാക്കളും ചേര്‍ന്ന് തീരുമാനിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

തമിഴ്‌നാട് സര്‍ക്കാരിനെ ബ്ലാക്ക് മെയില്‍ ചെയ്തപോലെ സംസ്ഥാനത്തെ ജനങ്ങളെയും നിയന്ത്രിക്കാനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കരുതി. എന്നാൽ ഇത് അദ്ദേഹത്തിനെ
ആശയക്കുഴപ്പത്തിലാക്കിയെന്നും രാഹുല്‍ പറഞ്ഞു. തമിഴ്‌നാടിന്റെ ഭാവി തീരുമാനിക്കാന്‍ തമിഴ് ജനതയ്ക്ക് മാത്രമെ കഴിയും എന്ന കാര്യം മോദിക്കറിയില്ല. നാഗ്പൂരില്‍ നിന്നുള്ള നിക്കര്‍വാലകള്‍ക്ക് തമിഴ്‌നാടിന്റെ ഭാവി നിര്‍ണയിക്കാനാകില്ലെന്നും രാഹുൽ പറഞ്ഞു.

ആര്‍എസ്‌എസ് അംഗങ്ങള്‍ എത്ര പരേഡുകള്‍ നടത്തുന്നു എന്നതല്ല ഇവിടുത്തെ യുവാക്കാളാണ് നാടിന്റെ ഭാവി തീരുമാനിക്കുക. തമിഴ് ജനതയെ സഹായിക്കുന്ന ഒരു സര്‍ക്കാരിനെ തെരഞ്ഞടുക്കുന്നതിന്റെ ഭാഗമായാണ് താന്‍ തമിഴ്‌നാട്ടിലെത്തിയതെന്നും ഈ സര്‍ക്കാരിനെ പ്രധാനമന്ത്രിക്ക് ഒരിക്കലും ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ കഴിയില്ലെന്നും രാഹുല്‍ കൂട്ടിച്ചേർത്തു.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ തമിഴ്‌നാട്ടിലെത്തിയത്. എന്നാൽ തമിഴ്‌നാട്ടിലെ ജനതയുമായി തനിക്ക് കുടുംബബന്ധമാണ് അല്ലാതെ രാഷ്ട്രബന്ധമല്ല ഉളളതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എന്തെങ്കിലും സ്വാര്‍ഥ താല്പര്യത്തോടുകൂടിയല്ല താന്‍ തമിഴ് നാട്ടിലെത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button