KeralaLatest NewsNews

സോളാര്‍ പീഡനക്കേസ് : തനിക്കെതിരായ ആരോപണത്തെ കുറിച്ച് പ്രതികരണവുമായി ജോസ് കെ മാണി

അന്വേഷണം നടക്കട്ടെയെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു

കോട്ടയം : സോളാര്‍ പീഡനക്കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ട സര്‍ക്കാര്‍ നീക്കത്തില്‍ പ്രതികരിച്ച് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ.മാണി. തനിക്കെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് ജോസ് കെ മാണി വ്യക്തമാക്കിയത്. സര്‍ക്കാരിന് മുന്നില്‍ പല പരാതികളുമെത്തും. അതില്‍ അന്വേഷണം നടക്കട്ടെയെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.

ജോസ് കെ മാണിയുള്‍പ്പടെ ഉള്ളവര്‍ക്കെതിരെ താന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അതില്‍ അന്വേഷണമുണ്ടാകണമെന്നും പരാതിക്കാരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button