Latest NewsNewsInternational

‘യോഗ്യത ഇല്ല’.. ഒലിക്ക് വിനയായി ഇന്ത്യ; അസാധാരണ കീഴ് വഴക്കങ്ങളുമായി കമ്മ്യൂണിസ്റ്റ് പാർട്ടി

നൂറ്റാണ്ടുകളായി ഒരുമിച്ച്‌ കിടക്കുന്ന ഇന്ത്യയോട് ചൈനയുടെ നിര്‍ദേശ പ്രകാരം അനാവശ്യ അതിര്‍ത്തി തര്‍ക്കം ആരംഭിച്ചത് നേപ്പാളിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്നാണ് നേപ്പാളിലെ രാഷ്ട്രീയ നേതാക്കളും ജനങ്ങളും കരുതുന്നത്.

കാഠ്മണ്ഡു: അസാധാരണ കീഴ് വഴക്കങ്ങളുമായി കമ്മ്യൂണിസ്റ്റ് പാർട്ടി. നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലിയെ ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (എന്‍സിപി)യില്‍ നിന്ന് പുറത്താക്കി. ഇന്ന് പാര്‍ട്ടിയിലെ ഭൂരിപക്ഷ വിഭാഗം സെന്‍ട്രല്‍ കമ്മിറ്റി യോഗം വിളിച്ചുചേര്‍ത്താണ് ഈ സുപ്രധാന തീരുമാനം എടുത്തത്. എന്നാൽ ശര്‍മ ഒലിയുടെ പ്രാഥമിക അംഗത്വം വരെ റദ്ദാക്കിയിട്ടുണ്ടെന്ന് പാര്‍ട്ടി വക്താവ് നാരായണ്‍ കാജി ശ്രേഷ്ഠ മാധ്യമങ്ങളോട് പറഞ്ഞു. അടുത്തിടെ സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ഒലി തീരുമാനിച്ചതോടെയാണ് പാര്‍ട്ടിക്കുള്ളില്‍ പ്രതിസന്ധി രൂക്ഷമായത്. ഒലിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ പാര്‍ട്ടിയിലെ മുന്‍ മാവോയിസ്റ്റ് വിഭാഗത്തിലെ ഏഴു മന്ത്രിമാര്‍ രാജിവച്ചിരുന്നു. ഏപ്രില്‍ 30, മെയ് 10 തീയതികളിലായാണ് നേപ്പാളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഒലിയെ ഞങ്ങള്‍ എന്‍.സി.പിയുടെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയിരിക്കുകയാണ്. ഇനി അദ്ദേഹത്തിനെതിരെ ഞങ്ങള്‍ അച്ചടക്ക നടപടി സ്വീകരിക്കും. കാരണം, കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായിരിക്കാനുള്ള യോഗ്യത അദ്ദേഹത്തിനില്ല. ഞങ്ങള്‍ അദ്ദേഹത്തോട് വിശദീകരണം തേടിയിരുന്നു. പക്ഷേ, ഇതുവരെ മറുപടി നല്‍കിയിട്ടില്ലന്നും മാധവ് കുമാര്‍ പറഞ്ഞു.

Read Also: ലോകത്തിലെ ഏറ്റവും ആരോഗ്യമുള്ള നഗരമായി മദീന; തിരഞ്ഞെടുത്ത് ലോകാരോഗ്യ സംഘടന

കാഠ്മണ്ഡുവിലെ ചൈനീസ് അംബാസിഡറുടെ സ്വാധീനത്തിന് വഴങ്ങി ഇന്ത്യയുമായി നേപ്പാള്‍ സര്‍ക്കാര്‍ അതിര്‍ത്തി തര്‍ക്കത്തിന് തുടക്കമിട്ടതാണ് ഒലിക്ക് വിനയായത്. നൂറ്റാണ്ടുകളായി ഒരുമിച്ച്‌ കിടക്കുന്ന ഇന്ത്യയോട് ചൈനയുടെ നിര്‍ദേശ പ്രകാരം അനാവശ്യ അതിര്‍ത്തി തര്‍ക്കം ആരംഭിച്ചത് നേപ്പാളിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്നാണ് നേപ്പാളിലെ രാഷ്ട്രീയ നേതാക്കളും ജനങ്ങളും കരുതുന്നത്.

അതേസമയം നേരത്തെ തന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ശ്രമം നടക്കുന്നതായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി പറഞ്ഞിരുന്നു. ന്യൂദല്‍ഹിയും കാഠ്മണ്ഡുവും കേന്ദ്രീകരിച്ച്‌ തന്നെ സ്ഥാനഭ്രഷ്ടനാക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കിയിരിക്കുകയാണ്. കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി കേന്ദ്രീകരിച്ച്‌ ഇതിനായി നിരന്തരം യോഗങ്ങള്‍ നടക്കുന്നു. ഒരു മാപ്പ് പ്രിന്റ് ചെയ്തതിന്റെ പേരില്‍ ഒരു പ്രധാനമന്ത്രിയെ പുറത്താക്കേണ്ടതുണ്ടോയെന്ന് കെ.പി. ശര്‍മ ഒലി ചോദിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button