Latest NewsNewsIndia

മറിഞ്ഞ് കിടക്കുന്ന ട്രാക്ടറും റോഡിൽ ചിതറിയ തലച്ചോറും; സംഘർഷ ഭരിതമായി ഡൽഹി

മൃതദേഹത്തിൽ ദേശീയ പതാക പുതപ്പിച്ച് കർഷകർ തെരുവിൽ പ്രതിഷേധിച്ചു.

ന്യൂഡൽഹി∙ റിപ്പബ്ലിക് ദിനത്തിൽ അവകാശ പോരാട്ട മുദ്രാവാക്യങ്ങൾ ഉയർത്തി ഡൽഹിയിലേക്ക് ആരംഭിച്ച കർഷക മാർച്ച് അക്രമാസക്തമായിരിക്കുകയാണ്. പലയിടത്തും കർഷകരും പോലീസും തമ്മിൽ ഏറ്റുമുട്ടി. അമിത വേഗത്തിൽ പൊലീസിന് നേർക്ക് ട്രാക്ടർ ഓടിച്ചു കർഷകർ പ്രകോപനം സൃഷ്ടിച്ചു. കണ്ണീർ വാതകവും ഗ്രനേഡും പോലീസും പ്രയോഗിക്കേണ്ടി വന്നു.

റാലിയിൽ നിയന്ത്രണം വിട്ട ട്രാക്ടർ മറിഞ്ഞു ഒരു കര്ഷകന് മരണം സംഭവിച്ചു. എന്നാൽ ഇത് പോലീസ് വെടിവയ്പ്പിൽ ആണെന്ന വ്യാജ പ്രചാരണം നടത്തി ഒരു കൂട്ടർ രംഗത്ത്. മറിഞ്ഞ് കിടക്കുന്ന ട്രാക്ടറും റോഡിൽ ചിതറിയ തലച്ചോറും കിടക്കുന്ന ചിത്രങ്ങൾ പുറത്തു വന്നു. ഈ മൃതദേഹത്തിൽ ദേശീയ പതാക പുതപ്പിച്ച് കർഷകർ തെരുവിൽ പ്രതിഷേധിച്ചു.

read also:കര്‍ഷക സമരം കലാപ സമരമാക്കിയത് കോണ്‍ഗ്രസ്-സി.പി.എം സഖ്യമെന്ന് ബി.ജെ.പി വക്താവ് ബി.ഗോപാലകൃഷ്ണന്‍

എന്നാൽ റാലിയുമായി നഗരത്തിലേക്കു പ്രവേശിച്ചവരെ തള്ളി കർഷക സംയുക്ത സമരസമിതി രംഗത്തെത്തി. ബികെയു ഉഗ്രഹാൻ, കിസാൻ മസ്ദൂർ സംഘ് എന്നിവയാണ് വിലക്ക് ലംഘിച്ചതെന്ന് സമരസമിതി ആരോപിച്ചു. ഇവർക്ക് സംയുക്ത സമരസമിതിയുമായി ബന്ധമില്ലെന്ന് നേതാക്കൾ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button