Latest NewsKeralaNews

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിച്ചു , പെട്രോൾ ‍ വില സര്‍വകാല റെക്കോഡില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോള്‍ വില സര്‍വകാല റെക്കോഡില്‍ എത്തി. ഇന്ന് പെട്രോളിന് 35 പൈസയാണ് കൂടിയത്. ഇന്ന് പെട്രോളിന് തിരുവനന്തപുരത്തെ വില ലിറ്ററിന് 88 രൂപ 06 പൈസയാണ്. ലിറ്ററിന് 89 രൂപ 50 പൈസയാണ് തിരുവനന്തപുരത്തെ ഗ്രാമങ്ങളിലെ വില.പെട്രോളിന് ലിറ്ററിന് 86 രൂപ 32 പൈസയാണ് ഇന്ന് കൊച്ചിയിലെ വില. 85 രൂപ 99 പൈസയെന്ന റെക്കോഡാണ് ഇതോടെ തകര്‍ന്നത്. കൊച്ചിയില്‍ 2018ല്‍ ആയിരുന്നു ഈ വില.

Read Also : രാജ്യം ഇന്ന് 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു

37 പൈസയാണ് ഡീസലിന് ഇന്ന് കൂടിയത് . ഇതോടെ ഡീസല്‍ വില കൊച്ചിയില്‍ 80 രൂപ 51 പൈസയും തിരുവനന്തപുരത്ത് ഡീസലിന് വില 82 രൂപ 14 പൈസയുമായി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞ് നില്‍ക്കുമ്പോഴാണ് എണ്ണക്കമ്പനികൾ ഇന്ധനവില കൂട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button