KeralaNattuvarthaLatest NewsNews

ലോറി മോഷണവും മാല പൊട്ടിച്ച കേസും ; പ്രതി അറസ്റ്റിൽ

കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവങ്ങൾ

വളാഞ്ചേരി: വൈക്കത്തൂർ പ്രദേശത്ത് നിന്ന് മിനിലോറി മോഷ്ടിച്ച കേസിലും വളാഞ്ചേരി വട്ടപ്പാറ എസ്എൻഡിപി ഓഫിസ് ജീവനക്കാരിയായ വീട്ടമ്മയുടെ കഴുത്തിൽ നിന്ന് മാല പിടിച്ചു പറിച്ച കേസിലെയും പ്രതിയെ പിടികൂടി. ഫറോക്ക് മണ്ണാർപ്പാടം സ്വദേശി അബ്ദുൽ സലാമി (40) നെയാണ് വളാഞ്ചേരി പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവങ്ങൾ. സ്വർണാഭരണം തൃശൂരിലെ ഒരു ജ്വല്ലറിയിൽ വിൽപന നടത്തിയിരുന്നു. ഇത് കണ്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button