Latest NewsIndiaNews

രാജ്യതലസ്ഥാനത്ത് അക്രമം നടത്തിയത് രാഷ്ട്രീയ പാര്‍ട്ടികളും ക്രിമിനലുകളുമാണെന്ന് സംയുക്ത സമരസമിതി നേതാക്കള്‍

ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് അക്രമം നടത്തിയത് കര്‍ഷക സമരത്തിന്റെ മറവില്‍ നുഴഞ്ഞ് കയറിയ രാഷ്ട്രീയ പാര്‍ട്ടികളും ക്രിമിനലുകളുമാണെന്ന് സംയുക്ത സമരസമിതി നേതാക്കള്‍. തങ്ങള്‍ സമാധാനപൂര്‍ണമായാണ് സമരം നയിക്കുന്നത്. അക്രമങ്ങളില്‍ വിശ്വസിക്കുന്നില്ല. ചെങ്കോട്ടയില്‍ കടന്നു കയറിയവരും നിയമം ലംഘിച്ച്‌ ട്രാക്ടര്‍ റാലി നടത്തിയവരും തങ്ങള്‍ക്കൊപ്പമുള്ളവരല്ല. അക്രമികള്‍ക്കെതിരെ സര്‍ക്കാര്‍ നിയമ നടപടികള്‍ എടുക്കണമെന്നും ഇവര്‍ അറിയിച്ചു.

അക്രമം നടത്തിയവര്‍ പുറത്തുനിന്നും വന്നവരാണെന്നും സംയുക്ത സമിതിയിലുള്ളവരല്ലന്നും ഇവര്‍ പറഞ്ഞു. അതേസമയം പലയിടങ്ങളിലും പോലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷം ശക്തമായി. കല്ലേറും നടന്നു. മുന്‍കൂട്ടി നിശ്ചയിച്ച എല്ലാ വഴികളും ഉപേക്ഷിച്ച് രാജ്യതലസ്ഥാനത്ത് അക്രമികള്‍ ഇരച്ചുകയറുകയായിരുന്നു.

ഇതേത്തുടര്‍ന്ന് വലിയ സംഘര്‍ഷമാണ് ഡൽഹിയിൽ അരങ്ങേറുന്നത്. നിരവധി പോലീസുകാര്‍ക്കും കര്‍ഷകര്‍ക്കും പരുക്കേറ്റു. ചെങ്കോട്ടയ്ക്കു മുകളില്‍ കയറിയ കര്‍ഷകരില്‍ ചിലര്‍ ഖാലിസ്ഥാന്‍ പതാക ഉയര്‍ത്തുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button