KeralaLatest NewsNews

കർഷക സമരം എന്ന വ്യാജേന അക്രമം അഴിച്ചുവിട്ട കലാപകാരികൾ ഇന്ത്യയെ അപമാനിക്കുകയാണ് ചെയ്തത്; ശോഭ സുരേന്ദ്രൻ

കര്‍ഷക സമരത്തിന്റെ മറവിൽ അക്രമം അഴിച്ചുവിട്ട കലാപകാരികൾ ഇന്ത്യയെ അപമാനിക്കുകയാണെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ജനക്കൂട്ടത്തിന് നേരെ ട്രാക്ടർ ഇടിച്ചു കയറ്റി കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുന്ന മനുഷ്യത്വരഹിത കലാപമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശോഭ സുരേന്ദ്രൻ ഈക്കാര്യം പറഞ്ഞത്.

 

കുറിപ്പിന്റെ പൂർണരൂപം……………………………..

രാജ്യത്തിന്റെ ഹൃദയഭൂമിയിൽ കർഷക സമരം എന്ന വ്യാജേന അക്രമം അഴിച്ചുവിട്ട കലാപകാരികൾ ഇന്ത്യയെ അപമാനിക്കുകയാണ്. രാജ്യത്തിന് ഭരണഘടന ലഭിച്ചതിന്റെ വാർഷികം അരാജകത്വം കൊണ്ട് ആഘോഷിക്കാൻ ഒരു ദേശ സ്നേഹിക്കും കഴിയില്ല.

ഇതു മനസ്സിലാക്കിയിട്ടാണ് എന്നു തോന്നുന്നു കോൺഗ്രസിന്റെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രത്യക്ഷ സമരത്തിൽ കോണ്ഗ്രസില്ല എന്ന് പ്രഖ്യാപിച്ചത്.
ജനക്കൂട്ടത്തിന് നേരെ ട്രാക്ടർ ഇടിച്ചു കയറ്റി കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുന്ന മനുഷ്യത്വരഹിത കലാപമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ആത്മാഭിമാനമുള്ള ജനത ഇതിനെതിരെ ശക്തമായി പ്രതികരിക്കുക തന്നെ ചെയ്യും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button