Latest NewsNewsCrime

പ്രണയം നിരസിച്ച പെൺകുട്ടിയെ വെടിവെച്ച് കൊന്നു ; അയൽവാസിയായ യുവാവ് ഒളിവിൽ

ഭരത്പൂർ :പ്രണയം നിരസിച്ച പെൺകുട്ടിയെ വെടിവെച്ച് കൊന്നു . രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലാണ് സംഭവം നടന്നത്. 19 വയസുകാരിയായ യുവതിയെ അയൽവാസിയായ യുവാവാണ് വെടിവെച്ച് കൊന്നത്.

സംഭവം നടക്കുമ്പോൾ പെൺകുട്ടിയോടൊപ്പം സഹോദരി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അധ്യാപകരായ മാതാപിതാക്കൾ സ്കൂളിൽ പോയിരുന്നു. പ്രതി ഒളിവിൽ പോയെന്നും തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബാംഗങ്ങൾക്ക് കൈമാറിയതായും പൊലീസ് പറഞ്ഞു.

 

Related Articles

Post Your Comments


Back to top button