Latest NewsKeralaNattuvarthaNews

യുവാവിനെ ആക്രമിച്ച ബൈക്ക് മോഷ്ടിച്ച കേസ് ; പ്രതികൾ അറസ്റ്റിൽ

ഒളിവിൽ പോയ ഇരുവരെയും ഇന്നലെയാണ് അറസ്റ്റ് ചെയ്തത്

നേമം : യുവാവിനെ മർദിച്ച് ബൈക്കും മൊബൈൽ ഫോണും പണവും കവർന്ന കേസിൽ പ്രതികളെ അറസ്റ്റ് ചെയ്തു. നേമം സ്റ്റുഡിയോ റോഡ് ചാനൽക്കര പുറമ്പോക്കിൽ മാക്കാൻ ഗിരി എന്നുവിളിക്കുന്ന ഗിരി മനോഹരൻ(21), തിരുവല്ലം മുട്ടളക്കുഴി ലക്ഷംവീട് കോളനി അമ്പു ഭവനിൽ അമ്പു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 17 ന് രാത്രി 8.30 ന് കാക്കാമൂലയിലാണ് സംഭവം.

ബൈക്കിൽ വരികയായിരുന്ന വെള്ളായണി സ്വദേശി ഹാജ ഹുസൈനെ(22) കായലിന് സമീപം തടഞ്ഞുനിർത്തി ഹെൽമറ്റുകൊണ്ട് തലയ്ക്കടിച്ചും ചവിട്ടി വീഴ്ത്തിയും ബൈക്കും മൊബൈൽ ഫോണും 2500 രൂപയും കവർന്നുവെന്നാണ് കേസ്. ഒളിവിൽ പോയ ഇരുവരെയും ഇന്നലെയാണ് അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button