KeralaNewsInternational

ഇന്ത്യക്ക്​ റിപ്പബ്ലിക്​ ദിനാശംസകള്‍ നേര്‍ന്ന്​ ബ്രിട്ടീഷ്​ പ്രധാനമന്ത്രി

ലണ്ടന്‍ : ഇന്ത്യക്ക്​ റിപ്പബ്ലിക്​ ദിനാശംസകള്‍ നേര്‍ന്ന്​ ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോണ്‍സണ്‍.  ലോകത്തെ കോവിഡ്​ മഹാമാരിയില്‍ നിന്ന്​ മോചിപ്പിക്കാന്‍ ഇന്ത്യയും ബ്രിട്ടനും തോളോട്​ തോള്‍ ചേര്‍ന്ന്​ പ്രവര്‍ത്തിക്കുകയാണെന്ന്​ ബോറിസ്​ ജോണ്‍സണ്‍ പറഞ്ഞു.

രാജ്യത്തിന്‍റെ 71ാമത്​ റിപ്പബ്ലിക്​ ദിനത്തില്‍ വിശിഷ്​ടാതിഥിയായി ബോറിസ്​ ജോണ്‍സണ്‍ ഡല്‍ഹിയില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ ബ്രിട്ടനില്‍ കോവിഡിന്‍റെ പുതിയ വകഭേദം പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന്​ യാത്ര റദ്ദാക്കുകയായിരുന്നു.

”എന്‍റെ സുഹൃത്ത് പ്രധാനമന്ത്രി മോദിയുടെ ക്ഷണപ്രകാരം ഈ സുപ്രധാന അവസരത്തില്‍ നിങ്ങളോടൊപ്പം ചേരാന്‍ ഞാന്‍ വളരെയധികം ആഗ്രഹിച്ചിരുന്നു. എന്നാല്‍ കോവിഡിനെതിരായ ഞങ്ങളുടെ ഒറ്റക്കെട്ടായ പോരാട്ടം എന്നെ ലണ്ടനില്‍ തന്നെ നിര്‍ത്തി” -ബോറിസ്​ ജോണ്‍സണ്‍ പറഞ്ഞു.

മാനവരാശിയെ കോവിഡില്‍ നിന്ന്​ മുക്തരാക്കുന്നതിനായി വാക്​സിന്‍ വികസിപ്പിക്കുന്നതിലും നിര്‍മിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഇരു രാജ്യങ്ങളും ഒറ്റക്കെട്ടായാണ്​ പ്രവര്‍ത്തിക്കുന്നത്​. ബ്രിട്ടന്‍റെയും ഇന്ത്യയുടേയും മറ്റ്​ രാഷ്​ട്രങ്ങളുടേയും സംയുക്ത പരി​ശ്രമങ്ങള്‍ക്ക്​ നന്ദി അറിയിക്കുന്നതായും കോവിഡിനെതിരായ പ്രവര്‍ത്തനങ്ങളില്‍ വിജയത്തിന്‍റെ പാതയിലാണ്​ തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button