Latest NewsNewsIndia

പൊടിമില്ലിലെ യന്ത്രത്തിനുള്ളില്‍ തല കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം

അപകടം നടക്കുമ്പോള്‍ ഭര്‍ത്താവ് മില്ലില്‍ ഇല്ലായിരുന്നു

ചണ്ഡിഗഡ് : പൊടിമില്ലിലെ യന്ത്രത്തിനുള്ളില്‍ തല കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം. ജോലി ചെയ്യുന്നതിനിടെയാണ് മുപ്പതുകാരിയുടെ തല യന്ത്രത്തില്‍ കുടുങ്ങി അറ്റത്. ഫിറോസ് പൂര്‍ ജില്ലയിലെ സെഖ് വാന്‍ സ്വദേശിയായ ബല്‍ജീത്ത് കൗര്‍ എന്ന യുവതിയാണ് മരിച്ചത്. ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു പൊടിമില്‍.

അപകടം നടക്കുമ്പോള്‍ ഭര്‍ത്താവ് മില്ലില്‍ ഇല്ലായിരുന്നു. അതിനിടെ ധാന്യങ്ങള്‍ പൊടിക്കാനായി ഒരാള്‍ എത്തിയപ്പോള്‍ യുവതി യന്ത്രം ഓണാക്കിയപ്പോഴായിരുന്നു അപകടം. യന്ത്രത്തില്‍ കുടുങ്ങിയ യുവതിയുടെ തല ശരീരത്തില്‍ നിന്നും വേര്‍പ്പെട്ടു. മില്ലില്‍ എത്തിയ ആള്‍ കണ്ടു നില്‍ക്കെയായിരുന്നു സംഭവം. ഉടന്‍ തന്നെ ആളുകള്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചതായി പൊലീസ് പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button