Latest NewsNewsIndiaInternational

‘ഇമ്രാൻ ഖാൻ ഇടപെടണം’; കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്ന കർഷകർ പറയുന്നു, വീഡിയോ

സിഖുകാർ നടത്തിവരുന്ന പ്രതിഷേധങ്ങളെ പിന്തുണയ്ക്കണമെന്നും സമരത്തിൽ ഇമ്രാൻ ഖാൻ ഇടപെടണമെന്നുമാണ് ഇദ്ദേഹം ആവശ്യപ്പെടുന്നത്.

കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമഭേദഗതിക്കെതിരെ കർഷകർ നടത്തിവരുന്ന സമരത്തിൽ വൻ സംഘർഷം. സമാധാനപരമായ രീതിയിൽ സമരം ചെയ്യുമെന്ന് അറിയിച്ച കർഷകർ റിപ്പബ്ളിക് ദിനത്തിൽ നടത്തിയ ട്രാക്ടർ റാലിക്കിടെ വൻ സംഘർഷമാണ് അരങ്ങേറിയത്. റാലിക്കിടെ കർഷകരിൽ ചിലർ പൊലീസ് വ്യൂഹത്തിനു നേരെ വാഹനമോടിച്ച് കയറ്റി. ഇതോടെ, പൊലീസിന് ലാത്തി ചാർജ് പ്രയോഗിക്കേണ്ടി വരികയായിരുന്നു.

Also Read: ചെങ്കോട്ടയിൽ ഇന്ത്യൻ പതാക വലിച്ചെറിഞ്ഞ് ഖാലിസ്ഥാനി കൊടിയുയർത്തി തീവ്രവാദി; ഞെട്ടിക്കുന്ന വീഡിയോ

ഇപ്പോഴിതാ, ഇന്ത്യയിലെ സിഖ് പ്രസ്ഥാനത്തിൽ ഇടപെടണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് പ്രതിഷേധിക്കുന്ന സിഖ് കർഷകൻ ആവശ്യപ്പെടുന്ന വീഡിയോ വൈറലാകുന്നു. സിഖുകാർ നടത്തിവരുന്ന പ്രതിഷേധങ്ങളെ പിന്തുണയ്ക്കണമെന്നും സമരത്തിൽ ഇമ്രാൻ ഖാൻ ഇടപെടണമെന്നുമാണ് ഇദ്ദേഹം ആവശ്യപ്പെടുന്നത്.

റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലേക്ക് കർഷകർ നടത്തിയ ട്രാക്ടർ റാലിക്കൊടിവിൽ ചെങ്കോട്ടയിൽ കൊടിയുയർത്തിയിരുന്നു. എന്നാൽ, ഇക്കൂട്ടത്തിൽ തീവ്രവാദ സംഘടനയായ ഖാലിസ്ഥാൻ്റെ കൊടിയുമുയർന്നു. യഥാർത്ഥ ഭാരതീയൻ്റെ നെഞ്ചു തകരുന്ന രംഗമായിരുന്നു അത്. ചെങ്കോട്ടയ്ക്ക് മുകളിൽ കൊടി ഉയർത്താനെത്തിയവരിൽ ഒരാൾ ഇന്ത്യൻ പതാക വലിച്ചെറിയുകയും പകരം ഖാലിസ്ഥാൻ കൊടി ഉയർത്തുകയും ചെയ്തത് ഇന്ത്യ കണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button