KeralaLatest NewsNewsCrime

കളമശ്ശേരിക്ക് പിന്നാലെ കൊല്ലത്തും വിദ്യാർത്ഥികൾക്ക് കൂട്ടുകാരുടെ ക്രൂര മർദ്ദനം

കൊല്ലം: കളമശ്ശേരിയിൽ പതിനെഴുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിന് സമാനമായ ആക്രണം കൊല്ലത്തും. കരിക്കാട് സ്വദേശികളായ എട്ടാം ക്ലാസുകാരനും ഒമ്പതാം ക്ലാസുകാരനു നേരെയാണ് കൂട്ടുകാരുടെ ക്രൂര മർദ്ദനം നടന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളാണ് ഇരുവരെയും മർദ്ദിക്കുന്നത്. കളിയാക്കിയത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു മർദ്ദനം.ഏഷ്യാനെറ്റ് ന്യൂസാണ് ഈ വിവരം പുറത്ത് വിട്ടത്.

കൊല്ലം കരൂർ കൽക്കുളത്ത് വെച്ച് ഈ മാസം 24നാണ് സംഭവം നടന്നത്. പത്താം ക്ലാസിലും പ്ലസ്ടുവിലും പഠിക്കുന്ന കുട്ടികളാണ് 13ഉം 14ഉം വയസുള്ള കുട്ടികളെ ക്രൂരമായി തല്ലിയത്. ബെൽറ്റുപയോഗിച്ച് അടിക്കുന്നതും മറ്റും ദൃശ്യങ്ങളിൽ വ്യക്തമാണ്. കരിങ്കൽ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു മർദ്ദനമെന്നും അടിയേറ്റ കുട്ടി പറഞ്ഞു. മ‍ർദ്ദന വിവരം പുറത്ത് പറഞ്ഞാൽ വീട്ടിൽ കയറി അടിക്കുമെന്നും കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു എന്നും അടിയേറ്റ കുട്ടി വ്യക്തമാക്കി.

Read Also  :  അഞ്ച് കൊല്ലം മുമ്പുള്ള കാര്യങ്ങള്‍ ഓര്‍മ്മിയ്ക്കാനുള്ള അവസരമാണ് ഉമ്മന്‍ ചാണ്ടിയുടെ വരവിലൂടെ ഉണ്ടായത് : കെ.സുരേന്ദ്രന്‍

അതേസമയം സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. ഇതോടെ പൊലീസ് കുട്ടികളുടെ മൊഴിയെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. മർദ്ദനത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ കുട്ടികളുടെ കയ്യിലുണ്ട്. ഇത് ശേഖരിക്കാനും പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button