KeralaLatest NewsNews

അഞ്ച് കൊല്ലം മുമ്പുള്ള കാര്യങ്ങള്‍ ഓര്‍മ്മിയ്ക്കാനുള്ള അവസരമാണ് ഉമ്മന്‍ ചാണ്ടിയുടെ വരവിലൂടെ ഉണ്ടായത് : കെ.സുരേന്ദ്രന്‍

ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിന്റെ നേതൃ സ്ഥാനത്തെത്തിയത് കാര്യങ്ങള്‍ എളുപ്പമാക്കി

കോഴിക്കോട് : അഞ്ചു കൊല്ലം മുമ്പുള്ള കാര്യങ്ങള്‍ ഓര്‍മ്മിയ്ക്കാനുള്ള അവസരമാണ് ഉമ്മന്‍ ചാണ്ടിയുടെ വരവിലൂടെ ഹൈക്കമാന്‍ഡ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഉമ്മന്‍ ചാണ്ടിയേയും പിണറായി വിജയനേയും ഒരു പോലെ തുറന്ന് കാട്ടാനുള്ള വഴിയാണ് ഒരുങ്ങിയിരിയ്ക്കുന്നത്. ഇതിന് ഹൈക്കമാന്‍ഡിനോട് നന്ദി പറയേണ്ടി വരുമെന്നും അദ്ദേഹം കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിന്റെ നേതൃ സ്ഥാനത്തെത്തിയത് കാര്യങ്ങള്‍ എളുപ്പമാക്കി. ആര് പറഞ്ഞിട്ടാണ് ഉമ്മന്‍ ചാണ്ടി വന്നത്. ചെന്നിത്തലയുടെ അയോഗ്യത എന്താണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. അഞ്ചു കൊല്ലം പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയെ കറിവേപ്പില പോലെ എടുത്തിട്ടു. ഉമ്മന്‍ചാണ്ടിയുടെ വരവ് പാണക്കാട്ട് നിന്നുള്ള നിര്‍ദ്ദേശ
പ്രകാരമാണോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button