Latest NewsNewsHealth & Fitness

നാല്‍പത് കഴിഞ്ഞവര്‍ ദിവസവും നട്‌സ് കഴിക്കൂ; ഗുണങ്ങൾ നിരവധി

കൊളസ്ട്രോൾ കൂടിയാലോ വണ്ണം വച്ചാലോ എന്നൊക്കെ പേടിച്ച് നട്സ് കഴിക്കാത്തവർ ഉണ്ടാകാം. എന്നാൽ നാല്‍പത് വയസ്സ് കഴിഞ്ഞെങ്കില്‍ ഇനി മുതൽ ദിവസവും ഒരു പിടി നട്സ് കഴിച്ചുതുടങ്ങാം. ദിവസവും ഏതാനും നടസ് കഴിക്കുന്നത് ഭാവിയിൽ ഡിമെൻഷ്യ ബാധിക്കാനുള്ള സാധ്യതയെ കുറയ്ക്കുമെന്നാണ് പുതിയൊരു പഠനം പറയുന്നത്.

‘എയ്ജ് ആൻഡ് ഏയ്ജിങ്’ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 1993 മുതൽ 2016 വരെയുള്ള കാലത്ത് നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ പതിനേഴായിരം ആളുകളിൽ നടത്തിയ പഠനഫലമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നാൽപതുകൾക്ക് ശേഷം ആഴ്ചയിൽ രണ്ടുദിവസമെങ്കിലും നട്സ് കഴിച്ച് ശീലമാക്കിയവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് അറുപത് വയസ്സിന് ശേഷം മറവിപ്രശ്നങ്ങൾ കുറവായിരുന്നുവെന്നാണ് പഠനം പറയുന്നത്. നട്സ് കഴിക്കുന്നത് ആളുകളിൽ ചിന്താശേഷിയും ഓർമശക്തിയുമൊക്കെ മറ്റുള്ളവരെ അപേക്ഷിച്ച് അറുപത് ശതമാനത്തോളം വർധിപ്പിക്കുമെന്ന് നേരത്ത തന്നെ പഠനങ്ങളില്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button