NattuvarthaLatest NewsKeralaNews

തെരുവുനായ്ക്കളുടെ ശല്യം വർധിച്ചു ; വഴി നടക്കാനാകാതെ യാത്രക്കാർ

വാഹനയാത്രക്കാർക്കും തെരുവുനായശല്യം വലിയ ഭീഷണിയായിട്ടുണ്ട്

പഴയങ്ങാടി : പഴയങ്ങാടി-മുട്ടുകണ്ടി തീരദേശ റോഡിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. പ്രദേശത്ത് വ്യാപകമായി മാലിന്യങ്ങൾ തള്ളുന്നത് മൂലമാണ് തെരുവ് നായ്ക്കളുടെ ശല്യം വർധിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.

റോഡ് നവീകരിച്ചതോടെ ധാരാളം വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നുണ്ട്.
മാലിന്യം കൊണ്ടിടുന്നതിനാൽ തെരുവുനായ്ക്കൾ കണ്ടൽക്കാടുകൾക്കിടയിലും പുഴയോരത്തും സ്വൈരവിഹാരം നടത്തുകയാണ്. പ്രഭാത-സായാഹ്ന സവാരിക്കാർക്കും ഇതുവഴി കടന്നുപോകുന്ന വാഹനയാത്രക്കാർക്കും തെരുവുനായശല്യം വലിയ ഭീഷണിയായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button