KeralaNattuvarthaLatest NewsNews

ഉപയോഗിക്കാത്ത കുടിവെള്ള ടാപ്പുകൾക്കും അധികമായി കരം വാങ്ങി അതോറിറ്റി

കുടിവെള്ള ടാപ്പുകളുടെ തുക ഒഴിവാക്കാൻ നടപടി സ്വീകരിക്കും

പെരിയ(കാസർകോട്): സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് ഉപയോഗിക്കാത്ത കുടിവെള്ള ടാപ്പുകൾക്ക് ജല അതോറിറ്റി വെള്ളക്കരം ഈടാക്കുന്നുതായി പരാതി. തുടർന്ന് സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ നഗരസഭകളിലും പഞ്ചായത്തുകളിലും ഇത്തരത്തിലുള്ള ടാപ്പുകളുടെ എണ്ണമെടുക്കാൻ തദ്ദേശ വകുപ്പ് നിർദ്ദേശം നൽകിയിരുന്നു.

സംസ്ഥാനത്തെ പഞ്ചായത്തുകളിൽ ആകെ 1,43,819 പൊതുടാപ്പുകൾ മാത്രമാണുള്ളത്. എന്നാൽ ജല അതോറിറ്റി 1,47,706 ടാപ്പുകൾക്ക് വെള്ളക്കരം വാങ്ങുന്നുണ്ട്. പഞ്ചായത്തുകളിൽ മാത്രം 3,887 ടാപ്പുകൾക്കാണ് അതോറിറ്റി അധികമായി കരം വാങ്ങുന്നത് കണ്ടെത്തി.

നഗരസഭകളിൽ 47,381 ഉപയോഗിക്കുന്ന പൊതുടാപ്പുകളുണ്ടെന്നാണു കണ്ടെത്തിയത്. എന്നാൽ 4,7665 ടാപ്പുകൾക്ക് ജല അതോറിറ്റി കരം ഈടാക്കുന്നുണ്ട്. നഗരസഭകളിൽ മാത്രം ഉപയോഗിക്കാത്ത 284 ടാപ്പുകൾക്കാണു ജല അതോറിറ്റി കരം ഈടാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾ ജല അതോറിറ്റി അധികൃതരുമായി ചർച്ച ചെയ്ത് ഉപയോഗിക്കാത്ത കുടിവെള്ള ടാപ്പുകളുടെ തുക ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button