KeralaNattuvarthaLatest NewsNews

വീട്ടിൽ നിർത്തിയിട്ട സ്കൂട്ടർ അജ്ഞാതർ കുത്തിക്കീറി നശിപ്പിച്ചു

മയ്യിൽ പോലീസിൽ പരാതി നൽകി

നാറാത്ത് : വീട്ടിലെ പോർച്ചിൽ നിർത്തിയിട്ട സ്കൂട്ടർ അജ്ഞാതർ കുത്തിക്കീറി നശിപ്പിച്ച നിലയിൽ. കണ്ണാടിപ്പറമ്പ് ധർമശാസ്താ ക്ഷേത്രത്തിനുസമീപത്തെ വി.ബീനയുടെ സ്കൂട്ടറാണ് കുത്തിക്കീറിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം.

ബീനയുടെ ഭർത്താവ് എം.വി.സുരേശൻ വിദേശത്താണ്. സ്കൂട്ടറിന്റെ സീറ്റ് പൂർണമായും നശിപ്പിച്ചു. പഞ്ചായത്തഗം ആരംഭൻ ശരത് സ്ഥലം സന്ദർശിച്ചു. മയ്യിൽ പോലീസിൽ പരാതി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button