KeralaNattuvarthaLatest NewsNews

‘ഇന്ന് സുരേന്ദ്രൻ, നാളെ ആരുമാകാം’; മകളെ അധിക്ഷേപിച്ച് കെ.സുരേന്ദ്രനെ ആക്രമിക്കാൻ ഇറങ്ങിയവരെ ഒറ്റപ്പെടുത്തണം, കുറിപ്പ്

മകളെ അധിക്ഷേപിച്ച് കെ.സുരേന്ദ്രനെ ആക്രമിക്കാൻ ഇറങ്ങിയവരെ ഒറ്റപ്പെടുത്തണം

ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ മകളെ ഫെയ്‌സ് ബുക്കിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. മകളെ അധിക്ഷേപിച്ച് കെ.സുരേന്ദ്രനെ ആക്രമിക്കാൻ ഇറങ്ങിയവരെ ഒറ്റപ്പെടുത്തണമെന്ന് മാധ്യമപ്രവർത്തകനായ അയ്യപ്പദാസ് അരവിന്ദാക്ഷൻ വ്യക്തമാക്കുന്നു. ഇന്ന് കെ സുരേന്ദ്രനുണ്ടായ അനുഭവം നാളെ മറ്റാർക്ക് വേണമെങ്കിലും വരാമെന്ന് അയ്യപ്പദാസ് കുറിക്കുന്നു. പോസ്റ്റ് ഇങ്ങനെ:

‘വിയോജിപ്പ് പ്രകടിപ്പിക്കാൻ വഴികൾ ഒരുപാടുണ്ട്. അത് കുഞ്ഞുങ്ങളെ തകർത്തിട്ടല്ല. ആൺകുട്ടിയും പെൺകുട്ടിയും ഒന്നുതന്നെയാണ്. പക്ഷെ പെൺകുഞ്ഞ് ഇക്കാലത്ത് (എന്നും) ഒരുപടി മേലെ ചേർത്ത് പിടിക്കപ്പെടേണ്ടവളാണ്. അതുകൊണ്ടു തന്നെ മകളെ അധിക്ഷേപിച്ച് കെ.സുരേന്ദ്രനെ ആക്രമിക്കാൻ ഇറങ്ങിയവരെ ഒറ്റപ്പെടുത്തണം. ഇന്ന് സുരേന്ദ്രൻ, നാളെ ആരുമാകാം. മുമ്പ് ഉണ്ടായിട്ടുമുണ്ട്. ആ ഭാഷ ഉപയോഗിക്കുന്നവരെ എന്തിനാണ് നമുക്ക് സുഹൃത്തായി? എന്റെ ലിസ്റ്റിൽ അത്തരക്കാരുണ്ടാവില്ല. പുറത്തിരുന്ന് ചെയ്യുമായിരിക്കും. വിഷയമല്ല.അപ്പോ, ഈ ഫോട്ടോയാണ് എന്റെ മറുപടി

’https://www.facebook.com/ayyappadas.aravindakshamenon/posts/2940831002838801

Related Articles

Post Your Comments


Back to top button