Latest NewsNewsIndia

പ്രായമായ മാതാപിതാക്കളെ ഉപേക്ഷിയ്ക്കുന്ന മക്കള്‍ക്ക് മാതൃക ; അച്ഛനും അമ്മയ്ക്കും ക്ഷേത്രം നിര്‍മ്മിച്ച് മക്കള്‍

കലബുറഗി ജില്ലയിലെ അലാന്ദ് താലൂക്കിലെ നിറഗുഡി ഗ്രാമത്തിലാണ് സംഭവം

ബെംഗളൂരു : പ്രായമായ മാതാപിതാക്കളെ ഉപേക്ഷിയ്ക്കുന്ന മക്കള്‍ക്ക് മാതൃകയായി മാതാപിതാക്കള്‍ക്ക് ഒരു ക്ഷേത്രം തന്നെ നിര്‍മ്മിച്ചിരിയ്ക്കുന്ന മക്കളുടെ വാര്‍ത്തയാണ് പുറത്ത് വരുന്നത്. കലബുറഗി ജില്ലയിലെ അലാന്ദ് താലൂക്കിലെ നിറഗുഡി ഗ്രാമത്തിലാണ് സംഭവം. അന്തരിച്ച അച്ഛനും അമ്മയ്ക്കുമായി മൂന്ന് ആണ്‍മക്കള്‍ ചേര്‍ന്നാണ് ക്ഷേത്രം നിര്‍മ്മിച്ചത്.

കര്‍ഷകനായിരുന്ന വിശ്വനാഥ് പാത്രെ മൂന്ന് വര്‍ഷം മുന്‍പും ഭാര്യ ലക്ഷ്മിബായി പാത്രെ ആറു മാസം മുന്‍പുമാണ് മരിച്ചത്. ഇതോടെ ജീവിതത്തില്‍ വലിയ ശൂന്യത അനുഭവപ്പെട്ട മക്കള്‍ ചേര്‍ന്ന് മാതാപിതാക്കള്‍ക്ക് ക്ഷേത്രം നിര്‍മ്മിയ്ക്കുകയായിരുന്നു. മക്കളായ ഗ്രാമപഞ്ചായത്ത് അംഗം ജഗന്നാഥ് (45), പഞ്ചായത്ത് ഡെവലപ്‌മെന്റ് ഓഫീസര്‍ ദശരഥ് (42), ഫസ്റ്റ് ഡിവിഷന്‍ അസിസ്റ്റന്റ് ധനഞ്ജയ് (38) എന്നിവര്‍ ചേര്‍ന്നാണ് ക്ഷേത്രം നിര്‍മ്മിച്ചതും മാതാപിതാക്കളുടെ വിഗ്രഹം സ്ഥാപിച്ചതും.

ക്ഷേത്രത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച നടന്നു. അച്ഛന്റെയും അമ്മയുടെയും വിഗ്രഹത്തില്‍ മുടങ്ങാതെ ഇവര്‍ പൂജയും നടത്തുന്നുണ്ട്. ” അവര്‍ പോയതിന് ശേഷം വലിയ നഷ്ടമാണ് അനുഭവപ്പെട്ടത്. പാവപ്പെട്ട കുടുംബത്തില്‍പ്പെട്ട അച്ഛനും അമ്മയും ഞങ്ങളുടെ ജീവിതം കെട്ടിപ്പടുക്കുന്നതിനായി വളരെയേറെ കഷ്ടപ്പെട്ടു. ഞങ്ങള്‍ക്ക് വേണ്ടി അവര്‍ എല്ലാ സുഖങ്ങളും ത്യജിച്ചു. അവരോടുള്ള ആദര സൂചകമായാണ് ഞങ്ങളെല്ലാവരും ചേര്‍ന്ന് ഇത്തരമൊരു തീരുമാനമെടുത്തത് ” – ദശരഥ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button