Latest NewsNewsIndia

ചെങ്കോട്ട ആക്രമണം, കര്‍ശനനടപടികളുമായി കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയെ പിടിച്ചു കുലുക്കിയ വിധത്തില്‍ ആക്രമണത്തില്‍ കര്‍ശന നടപടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാ . ഇതിന്റെ ഭാഗമായി അമിത് ഷാം ഇന്ന് ചെങ്കോട്ട സന്ദര്‍ശിച്ചു. റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക പരേഡിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ പൊലീസുകാരെയും അമിത് ഷാ സന്ദര്‍ശിച്ചു. ഉച്ചയ്ക്ക് 12 മണിയോടെയാണ് അമിത് ഷാ വടക്കന്‍ ഡല്‍ഹിയിലെ സിവില്‍ ലൈനിലുള്ള സുശ്രുത് ട്രോമ സെന്റര്‍, തിരുത്ത് റാം ആശുപത്രി എന്നിവിടങ്ങളിലെത്തി പരിക്കേറ്റവരുമായി കൂടിക്കാഴ്ത നടത്തിയത്.

Read Also : തോറ്റ് ശീലിച്ച പ്രസ്ഥാനങ്ങളായ കോൺഗ്രസും കമ്യൂണിസ്റ്റും രാജ്യദ്രോഹികൾക്കൊപ്പമാണ് ഉള്ളത്; വിമർശനവുമായി ജാവദേക്കർ

ഇതിനിടെ ചൊവ്വാഴ്ചത്തെ ആക്രമണത്തില്‍ പങ്കാളികളായവരെ എത്രയും വേഗം കണ്ടെത്തണമെന്ന് അമിത് ഷാ ഡല്‍ഹി പൊലീസിന് വീണ്ടും നിര്‍ദ്ദേശം നല്‍കി. ഉദ്യോഗസ്ഥരുമായി ഒരു മണിക്കൂറോളം നീണ്ടു നിന്ന കൂടിക്കാഴ്ചയില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയും സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് നിര്‍ദ്ദേശവും നല്‍കി. ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഡല്‍ഹി പൊലീസ് കമ്മീഷണര്‍ എസ്.എന്‍.ശ്രിവാസ്തവ, ഇന്റലിജന്‍സ് ബ്യൂറോ മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ചൊവ്വാഴ്ചയും ആഭ്യന്തര മന്ത്രി ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്രമസമാധാന നിയന്ത്രണത്തിന് ഡല്‍ഹി പൊലീസിനെ സഹായിക്കാന്‍ 4500 അര്‍ദ്ധസൈനികരെ കൂടി വിന്യസിക്കാന്‍ തീരുമാനിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button