Latest NewsNewsIndia

കോണ്‍ഗ്രസില്‍ കൂട്ടരാജി; ബിജെപിയില്‍ അണികളുടെ കുത്തൊഴുക്ക്

31ന് പുതുച്ചേരിയില്‍ നടക്കുന്ന ബി ജെ പി സമ്മേളനത്തില്‍ കേന്ദ്രനേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.

പുതുച്ചേരി: പുതുച്ചേരിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബി ജെ പിയിലേക്ക്. 13 കോണ്‍ഗ്രസ് നേതാക്കളാണ് ബി ജെ പിയില്‍ ചേരുന്നത്. പാര്‍ട്ടിയുടെ അഞ്ച് സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ ബി ജെ പിയില്‍ ചേരാനായി രാജിവച്ചു. രാജിയ്‌ക്ക് ശേഷം നേതാക്കള്‍ ബി ജെ പി നേതൃത്വവുമായി ചര്‍ച്ച നടത്തി. അതേസമയം, രാജിവച്ച പുതുച്ചേരി പൊതുമരാമത്ത് മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ നമശിവായം ബി ജെ പിയില്‍ ചേര്‍ന്നതായി സൂചനയുണ്ട്. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ബി ജെ പി. നേതൃത്വം പുറത്തുവിട്ടിട്ടില്ല. നമശിവായവുമായി ബന്ധപ്പെട്ട വൃത്തങ്ങളും ഇത് സ്ഥിരീകരിച്ചിട്ടില്ല.

Read Also: ബാലുശ്ശേരിയില്‍ മത്സരിക്കാനൊരുങ്ങി ധര്‍മ്മജന്‍ ബോള്‍ഗാട്ടി

എന്നാൽ നമശിവായം ഇന്നലെ ഡല്‍ഹിയില്‍ എത്തി ബി ജെ പി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നാണ് നിലവിലെ വിവരം. 31ന് പുതുച്ചേരിയില്‍ നടക്കുന്ന ബി ജെ പി സമ്മേളനത്തില്‍ കേന്ദ്രനേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. ഇതില്‍ നമശിവായം പാര്‍ട്ടിയില്‍ ചേര്‍ന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് സാദ്ധ്യത. അദ്ദേഹത്തിനൊപ്പമാകും മറ്റ് കോണ്‍ഗ്രസ് നേതാക്കളും ബി ജെ പിയില്‍ ചേരുക. നമശിവായത്തിന്റെ മണ്ഡലമായ വില്യന്നൂരില്‍ അദ്ദേഹത്തിന്റെ അണികളില്‍ പലരും കോണ്‍ഗ്രസ് വിട്ടതായി സൂചനയുണ്ട്.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഇതിനകം ഇരുപതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പുറത്താക്കിയിട്ടുണ്ട്. അവര്‍ നമശിവായത്തോടൊപ്പം ബി ജെ പിയില്‍ ചേരുമെന്നും അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. നമശിവായത്തോടൊപ്പം ഒസുഡു മണ്ഡലത്തിലെ എം എല്‍ എയായ ദീപാഞ്ജനും കഴിഞ്ഞദിവസം രാജിവച്ചിരുന്നു.

shortlink

Post Your Comments


Back to top button