Latest NewsNewsBusiness

വർക്ക് ഫ്രം ഹോം നിർത്തലാക്കാൻ ഈ ടെക് കമ്പനി, കൂട്ടത്തോടെ രാജി സമർപ്പിച്ച് വനിതാ ജീവനക്കാർ

ടിസിഎസിൽ 6 ലക്ഷത്തിലധികം പേരാണ് ജോലി ചെയ്യുന്നത്

രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ടിസിഎസ് കോവിഡ് കാലിയളവിൽ ആരംഭിച്ച വർക്ക് ഫ്രം ഹോം നിർത്തലാക്കാൻ തുടങ്ങിയതോടെ കൂട്ടത്തോടെ രാജി സമർപ്പിച്ചിരിക്കുകയാണ് വനിതാ ജീവനക്കാർ. മൂന്ന് വർഷത്തിന് ശേഷമാണ് വർക്ക് ഫ്രം ജോലി രീതി ടിസിഎസ് അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്. ടിസിഎസിൽ 6 ലക്ഷത്തിലധികം പേരാണ് ജോലി ചെയ്യുന്നത്. ഇതിൽ വനിതാ ജീവനക്കാർ 35 ശതമാനമാണ്. നിലവിൽ, കമ്പനിയിലെ ഉയർന്ന തസ്തികകളിൽ എല്ലാം വനിതാ ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്.

‘വർക്ക് ഫ്രം ഹോം ജോലികൾ അവസാനിപ്പിച്ചതാണ് വനിതാ ജീവനക്കാർ കൂട്ടമായി രാജിവച്ച് ഒഴിയാൻ കാരണം. വ്യക്തിപരമായ മറ്റു കാരണങ്ങൾ ഉണ്ടാകാമെങ്കിലും, വർക്ക് ഫ്രം ഹോം നിർത്തലാക്കിയതാണ് മുഖ്യകാരണം. എന്നാൽ, കൂട്ടരാജി കമ്പനിയിൽ ഏതെങ്കിലും വിധത്തിൽ വിവേചനം നേരിട്ടതിനെ തുടർന്നല്ല’, കമ്പനി എച്ച്ആർ മേധാവി മിലിന്ദ് ലക്കാട് പറഞ്ഞു. കോവിഡ് കാലയളവിൽ ഭൂരിഭാഗം ഐടി കമ്പനികളും വർക്ക് ഫ്രം ഹോം തിരഞ്ഞെടുത്തിരുന്നു. എന്നാൽ, കോവിഡ് ഭീതി അകന്നതോടെ കമ്പനികൾ ജീവനക്കാരോട് ഓഫീസിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read: ഇന്ത്യക്കാരിയായ വിദ്യാര്‍ത്ഥിനിയെ ലണ്ടനില്‍ കുത്തിക്കൊന്നു: യുവാവ് അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button