Latest NewsNewsInternationalUKCrime

ഇന്ത്യക്കാരിയായ വിദ്യാര്‍ത്ഥിനിയെ ലണ്ടനില്‍ കുത്തിക്കൊന്നു: യുവാവ് അറസ്റ്റില്‍

ലണ്ടന്‍: ഇന്ത്യക്കാരിയായ വിദ്യാര്‍ത്ഥിനിയെ ലണ്ടനില്‍ കുത്തിക്കൊന്നു. ഹൈദരാബാദ് സ്വദേശിനിയും ലണ്ടനില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയുമായ കൊന്ദം തേജസ്വിനി(27)യാണ് കൊല്ലപ്പെട്ടത്. കുത്തേറ്റ തേജസ്വിനി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. കത്തി കൊണ്ടുള്ള ആക്രമണത്തില്‍ മറ്റൊരു യുവതിക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയിലാണെന്നും അപകടനില തരണം ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

ലണ്ടനിലെ വെംബ്ലിയില്‍ നടന്ന സംഭവത്തിൽ, ബ്രസീല്‍ സ്വദേശിയായ യുവാവാണ് തേജസ്വിനിയെയും സുഹൃത്തിനെയും ആക്രമിച്ചത്. ഇയാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇവര്‍ താമസിക്കുന്ന കെട്ടിടത്തില്‍ പ്രാദേശികസമയം ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. കേസില്‍ അന്വേഷണം വേഗത്തില്‍ പുരോഗമിക്കുകയാണെന്നും പോലീസ് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button