COVID 19Latest NewsUAENewsGulf

യുഎഇയില്‍ ഇന്ന് 3,966 പേര്‍ക്ക് കൂടി കൊവിഡ്

അബുദാബി: യുഎഇയില്‍ ഇന്ന് 3,966 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കൊറോണ വൈറസ് ചികിത്സയിലായിരുന്ന എട്ടു പേര്‍ കൂടി മരണപ്പെടുകയും ചെയ്തു. എന്നാൽ അതേസമയം 3,294 പേരാണ് പുതിയതായി രോഗമുക്തി നേടിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,68,781 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയിരിക്കുന്നത്. ഇതുവരെ 2.48 കോടിയിലധികം പരിശോധനകള്‍ രാജ്യത്ത് നടത്തിയിരിക്കുന്നത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 2,93,052 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,67,024 പേരാണ് ഇതിനോടകം രോഗമുക്തരായത്. 819 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 25,209 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button