NattuvarthaLatest NewsNews

ജല അതോറിറ്റി ഓഫിസ് കോംപ്ലക്സ് വളപ്പിലുണ്ടായ അഗ്നിബാധയിൽ ലക്ഷങ്ങളുടെ നാശം

കോതമംഗലം: നഗരത്തിൽ ജല അതോറിറ്റി ഓഫിസ് കോംപ്ലക്സ് വളപ്പിലുണ്ടായ അഗ്നിബാധയിൽ ലക്ഷങ്ങളുടെ നാശം ഉണ്ടായിരിക്കുന്നു. കോഴിപ്പിള്ളിയിൽ ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ ഓഫിസുകളും ട്രീറ്റ്മെന്റ് പ്ലാന്റും സ്ഥിതി ചെയ്യുന്ന വളപ്പിലാണ് ഇന്നലെ വൈകിട്ടു തീപിടിത്തം ഉണ്ടായിരിക്കുന്നത്. കോതമംഗലം പുഴയുടെ ഓരത്തുള്ള വളപ്പിൽ പഴയ പമ്പ്ഹൗസിനു സമീപം പുല്ലിനു തീപിടിച്ചത് കൂട്ടിയിട്ട പൈപ്പുകളിലേക്ക് വ്യാപിക്കുകയായിരുന്നു ഉണ്ടായത്.

തീ നിയന്ത്രിക്കാനാകാതെ വന്നതും പൈപ്പുകൾ ഉരുകി വലിയ തോതിൽ പുക ഉയർന്നതും ജീവനക്കാരിൽ പരിഭ്രാന്തിയുണർത്തുകയുണ്ടായി. ഇവർ അറിയിച്ചതനുസരിച്ച് അഗ്നിരക്ഷാസേനയുടെ 2 യൂണിറ്റ് എത്തി ഏറെ നേരം ശ്രമിച്ചാണു തീയണച്ചത്. നിർമാണത്തിനുള്ള പൈപ്പുകൾ കത്തിയമർന്ന സംഭവത്തിൽ നാശനഷ്ടം കൃത്യമായി കണക്കാക്കിയിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button