NattuvarthaLatest NewsNews

വാടക വീടിനുള്ളില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ: വാടക വീടിനുള്ളില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു. പൂന്തോപ്പ് വാര്‍ഡില്‍ ഹരിദാസ് (75), സാവിത്രി (70) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം നടന്നിരിക്കുന്നത്. വായില്‍ നിന്ന് നുരയും പതയും വന്നു വീടിന് പുറത്തേക്ക് വീണു കിടക്കുന്ന നിലയില്‍ സമീപവാസിയാണ് ഹരിദാസിനെ കണ്ടെത്തിയിരിക്കുന്നത്.

സാവിത്രി കിടപ്പുമുറിയില്‍ കിടക്കുന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. ഹരിദാസ് കറവ തൊഴിലാളിയാണ്. ഇരുവര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇവർക്ക് മക്കളില്ല. സംഭവത്തില്‍ നോര്‍ത്ത് പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button