Latest NewsNewsIndia

എൽ പി ജി സിലിണ്ടറുകൾ സൗജന്യമായി നേടാന്‍ സുവര്‍ണ്ണാവസരം ; ഓഫർ ലഭിക്കാൻ ചെയ്യേണ്ടതിങ്ങനെ

ന്യൂഡൽഹി : സൗജന്യമായി എൽ പി ജി സിലിണ്ടറുകൾ നേടാന്‍ സുവര്‍ണ്ണാവസരം. മികച്ച കാഷ് ബാക്ക് ഓഫറുമായാണ് പേടിഎം എത്തിയിരിയ്ക്കുന്നത്. പുതിയ ഓഫര്‍ അനുസരിച്ച്‌ പേടിഎം വഴി എൽ പി ജി സിലിണ്ടറുകൾ ബുക്ക് ചെയ്യുമ്പോൾ 700 രൂപ വരെ കാഷ് ബാക്ക് ഓഫര്‍ ലഭിക്കുന്നു. അതായത് എല്‍ പി ജി ഗ്യാസ് സിലിണ്ടര്‍ പൂര്‍ണ്ണമായും ഫീ ആയി ലഭിക്കും. കാരണം സബ്‌സിഡിക്ക് ശേഷം റീഫില്‍‌ സിലിണ്ടറിന്‍റെ വില 700-750 രൂപയാണ്.

Read Also : കല്ലമ്പലത്തെ ആതിരയുടെ മരണം ആത്മഹത്യ അല്ലെന്ന് തെളിയിക്കുന്ന വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

ഓഫര്‍ ലഭിക്കാന്‍ ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം. എൽ പി ജി സിലിണ്ടറുകൾ ബുക്കിഗ് പേടിഎം വഴി നടത്തണം. ഇത്തരത്തില്‍ ബുക്കിംഗ് നടത്തുമ്പോൾ നിങ്ങള്‍ക്ക് ഒരു പ്രോമോ കോഡ് ലഭിക്കും. HP, Indane, Bharat Gas തുടങ്ങിയ കമ്പനികളുടെ എൽ പി ജി സിലിണ്ടറുകൾ ബുക്ക് ചെയ്യുമ്ബോള്‍ ഈ പ്രോമോ കോഡ് ക്ലെയിം ചെയ്യാന്‍ സാധിക്കും. ഇത്തരത്തില്‍ പ്രോമോ കോഡ് ഉള്‍പ്പെടുത്തി ഗ്യാസ് ബുക്ക് ചെയ്തതിന് ശേഷം 24 മണിക്കൂറിനുള്ളില്‍ പണം തിരികെ നിങ്ങളുടെ പേടിഎം വാലറ്റില്‍ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button