KeralaLatest NewsNewsCrime

മലപ്പുറത്തെ 2 കൊലപാതകങ്ങൾക്കും മുൻപ് ജയരാജൻ സ്ഥലത്തെത്തി; ഗൂഢാലോചനയ്ക്കെന്ന് എം.എസ്.എഫ്

ദുരൂഹതയുണ്ടെന്ന് എം.എസ്.എഫ്

മലപ്പുറം ജില്ലയിൽ നടന്ന രണ്ട് കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.ഐ.എം നേതാവ് പി ജയരാജനെതിരെ എം.എസ്.എഫ്. കൊലപാതകം നടക്കുന്നതിനു മുൻപ് ജയരാജൻ ഇവിടെ സന്ദർശനം നടത്തിയിരുന്നു. ഇതിൽ ദുരൂഹതയുണ്ടെന്നാണ് എം എസ് എഫ് ആരോപിക്കുന്നത്.

Also Read: ശശിതരൂരല്ല ഏത് ഒടയതമ്പുരാനാണെങ്കിലും കേസെടുത്ത് അകത്തിടും ; ശോഭ സുരേന്ദ്രൻ

അഞ്ചുടി ഇസ്ഹാഖിന്റെ കൊലപാതകത്തിന് തലേ ദിവസം താന്നൂരിലും ഇന്നലെ നടന്ന മഞ്ചേരിയിലെ സമീറിന്റെ കൊലപാതകത്തിന് രണ്ട് ദിവസം മുൻപ് മഞ്ചേരിയിലെയും ജയരാജന്റെ സാന്നിദ്ധ്യം ദുരൂഹത ഉളവാക്കുന്നതാണ്. രണ്ട് കേസിലും ജയരാജന്റെ സാന്നിദ്ധ്യം ദുരൂഹത ഉളവാക്കുന്നുവെന്നും അതിനാൽ ഗൂഢാലോചന അന്വേഷിക്കണമെന്നും എം.എസ്.എഫ് സംസ്ഥാന അദ്ധ്യക്ഷൻ പി.കെ നവാസ് ആവശ്യപ്പെട്ടു.

ബുധനാഴ്ച രാത്രി 11ഓടെയാണ് പാണ്ടിക്കാടിനടുത്ത് ഒറവമ്പുറത്ത് അങ്ങാടിയിലുണ്ടായ സംഘർഷത്തിൽ ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീറിന് (26) കുത്തേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button