Latest NewsNewsInternational

പാക് ഭീകര സംഘടന തലവന്‍ കൊല്ലപ്പെട്ടു; ബാഗിന്‍റെ തലക്ക് 30 ലക്ഷം വിലയിട്ട് അമേരിക്ക

മയക്ക്മരുന്ന് കടത്ത്, കള്ളക്കടത്ത്, തട്ടിക്കൊണ്ടുപോകല്‍ അടക്കം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ ഭീകര സംഘടന വരുമാനം സ്വരൂപിക്കുന്നത്.

കാബൂള്‍: അഫ്ഗാനിസ്താനിലുണ്ടായ സ്ഫോടനത്തില്‍ പാകിസ്താന്‍ ഭീകര സംഘടനയായ ലഷ്കര്‍ ഇ ഇസ് ലാമിന്‍റെ തലവന്‍ മംഗല്‍ ബാഗ് കൊല്ലപ്പെട്ടു. അഫ്ഗാനിലെ കിഴക്കന്‍ നങ്കര്‍ഹര്‍ പ്രവിശ്യയിലാണ് സംഭവം. ബാഗിന്‍റെ തലക്ക് അമേരിക്ക 30 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാൽ മംഗല്‍ ബാഗിനൊപ്പം രണ്ട് അനുയാ‍യികളും കൊല്ലപ്പെട്ടിട്ടുണ്ട്. ആചിന്‍ ജില്ലയിലെ ബന്ദാരിയിലെ റോഡിന് സമീപത്താണ് സ്ഫോടനം നടന്നതെന്ന് അഫ്ഗാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മംഗല്‍ ബാഗ് കൊല്ലപ്പെട്ടതായി നിരവധി തവണ വാര്‍ത്തകള്‍ വന്നിരുന്നതായും പിന്നീട് വ്യാജമെന്ന് തെളിഞ്ഞതായും ദ് എക്സ് പ്രസ് ട്രൈബ്യൂണല്‍ റിപ്പോര്‍ട്ട് ചെയ്തു.

Read Also: ജേക്കബ് വിഭാഗം എല്‍ഡിഎഫിലേക്ക്?

എന്നാൽ തെഹ് രീക്കി താലിബാന്‍ പാകിസ്താനുമായി (ടി.ടി.പി) ബന്ധമുള്ള സംഘടനയാണ് ലഷ്കര്‍ ഇ ഇസ് ലാം. മയക്ക്മരുന്ന് കടത്ത്, കള്ളക്കടത്ത്, തട്ടിക്കൊണ്ടുപോകല്‍ അടക്കം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ ഭീകര സംഘടന വരുമാനം സ്വരൂപിക്കുന്നത്. പാകിസ്താനിലെ ഖൈബര്‍ മേഖലയില്‍ ജനിച്ച അഫ്രീദി ഗോത്ര വിഭാഗക്കാരനായ ബാഗ്, അഫ്ഗാനിലെ ഭീകര സംഘടനകളുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button