KeralaNattuvarthaLatest NewsNews

കാർ കടയിലേക്ക് ഇടിച്ചു കയറി ; ഡ്രൈവർ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു

സ്റ്റിയറിങ് ഞെരുങ്ങിയതാണ് അപകടത്തിന് ഇടയാക്കിയത്

റാന്നി: നിയന്ത്രണം വിട്ട് വന്ന കാർ കടയിലേക്ക് ഇടിച്ചു കയറി അപകടം. ഇന്നലെ രാവിലെ 11.30യോടെ അങ്ങാടി പിജെടി ജംക് ഷനിലാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. ഡ്രൈവറും നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. സ്റ്റിയറിങ് ഞെരുങ്ങിയതാണ് അപകടത്തിന് ഇടയാക്കിയത്.

മാമുക്ക് ഭാഗത്തേക്ക് വന്ന കാർ പിക്ചർ വേൾഡ് സ്റ്റുഡിയോയിലേക്കാണ് ഇടിച്ചു കയറിയത്. സ്റ്റുഡിയോയിലെ കൈവരിയും ഭിത്തിയും തകർത്ത് കാർ റോഡിൽ മറിഞ്ഞു. കാറിനും നാശമുണ്ട്. പിന്നീട് ക്രെയിൻ ഉപയോഗിച്ച് ഉയർത്തി നീക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button