Latest NewsNewsIndia

‘ഞങ്ങൾ 12 സീറ്റുകളില്‍ ഒറ്റക്ക് മത്സരിക്കും’; സിപിഐഎംഎല്‍ ലിബറേഷന്‍

ശക്തമായ ഇടത് സഖ്യം ബംഗാളിലുണ്ടാവണമെന്നാണ് ആഗ്രഹിക്കുന്നത്. നിരവധി ഇടത് നേതാക്കള്‍ ബിജെപിയില്‍ ചേരുന്നതാണ് അതിന് കാരണമെന്നും ദീപാങ്കര്‍ ഭട്ടാചാര്യ പറഞ്ഞു.

കൊല്‍ക്കത്ത: നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-സിപിഐഎം സഖ്യത്തോടൊപ്പമില്ലെന്ന് സിപിഐഎംഎല്‍ ലിബറേഷന്‍. 12 സീറ്റുകളില്‍ തങ്ങള്‍ ഒറ്റക്ക് മത്സരിക്കുമെന്ന് സിപിഐഎംഎല്‍ ലിബറേഷന്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ പറഞ്ഞു. ഒറ്റക്ക് മത്സരിക്കുന്ന 12 സീറ്റുകളൊഴിച്ചുള്ള മണ്ഡലങ്ങളില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയുന്ന തൃണമൂല്‍ കോണ്‍ഗ്രസടക്കമുള്ള പാര്‍ട്ടികളെ പിന്തുണക്കും. ദീപാങ്കര്‍ ഭട്ടാചാര്യ പറഞ്ഞു. ബിജെപിക്കെതിരെ പൊരുതുന്നതില്‍ ഗൗരവപരമായ സമീപനം കോണ്‍ഗ്രസ്-സിപിഐഎം സഖ്യത്തിനില്ലെന്നാണ് കരുതുന്നതെന്നും ദീപാങ്കര്‍ ഭട്ടാചാര്യ പറഞ്ഞു.

Read Also: എംബസി സ്ഫോടനം: ഇസ്രയേലിന് പൂർണ പിന്തുണയുമായി ഇന്ത്യ

സഖ്യത്തിന്റെ ഭാഗമാവേണ്ടതില്ലെന്നും 12 സീറ്റുകളില്‍ ഒറ്റക്ക് മത്സരിക്കാനും തീരുമാനിച്ചു. മറ്റ് സീറ്റുകളില്‍ ആവശ്യമെങ്കില്‍ മറ്റ് പാര്‍ട്ടി നേതാക്കളെ പിന്തുണക്കും. അത് ഇടത് സഖ്യമാവാം, കോണ്‍ഗ്രസാവാം, തൃണമൂല്‍ കോണ്‍ഗ്രസാവാമെന്നും ദീപാങ്കര്‍ ഭട്ടാചാര്യ പറഞ്ഞു. ശക്തമായ ഇടത് സഖ്യം ബംഗാളിലുണ്ടാവണമെന്നാണ് ആഗ്രഹിക്കുന്നത്. നിരവധി ഇടത് നേതാക്കള്‍ ബിജെപിയില്‍ ചേരുന്നതാണ് അതിന് കാരണമെന്നും ദീപാങ്കര്‍ ഭട്ടാചാര്യ പറഞ്ഞു.

shortlink

Post Your Comments


Back to top button