Latest NewsNewsIndiaInternational

ശത്രുവിന് ഇനി എട്ടിൻ്റെ പണി; ഇറാന്റെ മൂക്കിനടിയിൽ നിന്ന് ആണവ രഹസ്യം ചോർത്തിയ മൊസാദ് സംയുക്ത അന്വേഷണത്തിന് എത്തുന്നു

സംയുക്ത അന്വേഷണത്തിനൊരുങ്ങി ഇന്ത്യയും ഇസ്രായേലും

രാജ്യ തലസ്ഥാനത്ത് ഇസ്രായേല്‍ എംബസിക്ക് സമീപത്തെ സ്ഫോടനത്തില്‍ ഇറാനിയന്‍ സംഘടനകള്‍ക്ക് പങ്കുണ്ടെന്ന സംശയം ദൃഢമാകവേ സംയുക്തമായ അന്വേഷണത്തിനൊരുങ്ങി ഇന്ത്യയും ഇസ്രായേലും. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് ഇന്ത്യയുമായി സംസാരിച്ചതായാണ് പുറത്തുവരുന്ന വിവരം.

മൊസാദി തലവൻ യോസി കോഹൻ നേരിട്ട് ഇക്കാര്യത്തിൽ ഇന്ത്യയുമായി സംസാരിച്ചതായാണ് വിവരം. . ഇറാന്റെ മൂക്കിനടിയിൽ നിന്ന് ആണവ രഹസ്യം ചോർത്തിയ മൊസാദ് ചീഫ് യോസി കോഹനെ ഇറാനികൾക്ക് നന്നായറിയാം. മൊസാദ് ചില്ലറക്കാരനല്ലെന്ന് ഭീകരസംഘടനകൾക്ക് വ്യക്തമായി അറിയാവുന്നതാണ്. ഇതിനാൽ തന്നെ ശത്രുക്കളെ പിടികൂടാൻ സംയുക്തമായ അന്വേഷണത്തിന് വളരെ എളുപ്പമാണെന്നാണ് കരുതുന്നത്.

Also Read: 38 കോടിയിലേറെ ആസ്തിയുള്ള യുവതി കഴിയ്ക്കുന്നത് പൂച്ചയുടെ ഭക്ഷണം ; കാരണം വിചിത്രം

ലോകത്തിന്റെ എല്ലാ കോണുകളിലും മൊസാദ് ചീഫ് യോസി കോഹന് ആധിപത്യമുണ്ട്. 2018 ൽ ടെഹ്‌റാനിൽ നിന്ന് ഇറാന്റെ ആണവ രഹസ്യം ചോർത്തിയതാണ് കോഹന്റെ പേരിലുള്ള ഏറ്റവും വലിയ ദൗത്യം. രഹസ്യാന്വേഷണം ശേഖരിക്കുക, രഹസ്യാന്വേഷണ പ്രവർത്തനങ്ങൾ നടത്തുക, ഭീകരതയ്‌ക്കെതിരെ പോരാടുക എന്നിവയാണ് മൊസാദിന്റെ പ്രധാന ലക്ഷ്യം.

ഇതിനിടെ സംഭവത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. ഇന്ത്യയില്‍ താമസിക്കുന്ന ഇസ്രായേലികളേയും ജൂതന്മാരെയും ഇന്ത്യന്‍ ഭരണകൂടം സംരക്ഷിക്കുമെന്ന് തനിക്ക് പരിപൂര്‍ണ്ണ വിശ്വാസമുണ്ടെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. സ്ഫോടനത്തെക്കുറിച്ച് സര്‍ക്കാര്‍ അധികൃതര്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും നെതന്യാഹു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button