Latest NewsNewsIndia

ലക്ഷക്കണക്കിന് രൂപയുടെ ലഹരി വസ്തുക്കളുമായി മലയാളി പിടിയില്‍

ഷക്കീറിനൊപ്പമുണ്ടായിരുന്ന രണ്ട് നൈജീരിയന്‍ പൗരന്‍മാ‍ര്‍ക്കു പാസ്പോ‍ര്‍ട്ട് ഇല്ലായിരുന്നു

ബം​ഗളൂരു: 75 ലക്ഷം രൂപ വില വരുന്ന രാസ ലഹരി വസ്തുകളുമായി മലയാളി ബം​ഗളൂരുവില്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശി ഷക്കീര്‍ എന്നയാളെയാണ് ബാംഗ്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പം രണ്ട് നൈജീരിയന്‍ പൗരന്‍മാ‍ര്‍ അടക്കം മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന ക്രിസ്റ്റല്‍ എംഡിഎംഎ എന്ന കെമിക്കല്‍ ഡ്ര​ഗായിരുന്നു ഇവരുടെ കയ്യിൽ ഉണ്ടായിരുന്നത്. ഷക്കീറിനൊപ്പമുണ്ടായിരുന്ന രണ്ട് നൈജീരിയന്‍ പൗരന്‍മാ‍ര്‍ക്കു പാസ്പോ‍ര്‍ട്ട് ഇല്ലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button