Latest NewsNewsIndia

കർഷകർക്ക് വേണ്ടി നടത്താനിരുന്ന നിരാഹാര സമരത്തിൽ നിന്നും പിന്മാറി അന്ന ഹസാരെ

കർഷകർക്കായുള്ള തന്റെ 15 ആവശ്യങ്ങൾ പരിഹരിക്കാൻ കേന്ദ്രം തീരുമാനിച്ചതിനാൽ ഇന്ന് മുതൽ നടത്താനിരുന്ന നിരാഹാര സമരം റദ്ദാക്കിയാതായി അന്ന ഹസാരെ വ്യക്തമാക്കി

കാർഷിക നിയമങ്ങൾക്കെതിരെ നടത്താനിരുന്ന നിരാഹാര സമരത്തിൽ നിന്നും പിന്മാറി മുതിർന്ന സാമൂഹിക പ്രവർത്തകൻ അന്ന ഹസാരെ. കർഷകർക്ക് പിന്തുണ അറിയിച്ചായിരുന്നു നിരാഹാരസമരം പ്രഖ്യാപിച്ചത്. എന്നാൽ, കാർഷിക നിയമങ്ങൾക്കെതിരെ നടത്താനിരുന്ന തന്റെ ഉപവാസം റദ്ദാക്കിയതായി അദ്ദേഹം വെളിപ്പെടുത്തി. ബിജെപി മുതിർന്ന നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സാന്നിധ്യത്തിലാണ് അദ്ദേഹം ഇന്നലെ തീരുമാനം പ്രഖ്യാപിച്ചത്.

Also Read: ജയലളിതയേയും എം.ജി ആറിനേയും ദൈവമായി കരുതുന്നു ; ക്ഷേത്രം ഇന്ന് നാടിന് സമര്‍പ്പിയ്ക്കും

“വളരെക്കാലങ്ങളായി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഞാൻ സമരം ചെയ്യുന്നുണ്ട്. സമാധാനപരമായി പ്രതിഷേധിക്കുന്നത് കുറ്റകരമല്ല. ഏകദേശം മൂന്ന് വർഷത്തോളമായി കർഷകരുടെ പ്രശ്നങ്ങൾ ഞാൻ ഉന്നയിക്കുന്നുണ്ട്. വിളകൾക്ക് ശരിയായ വില ലഭിക്കാത്തതിനാൽ അവർ ആത്മഹത്യ ചെയ്യുന്നു. എം‌എസ്‌പി (മിനിമം സപ്പോർട്ട് പ്രൈസ്) 50 ശതമാനം വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് എനിക്ക് കത്ത് ലഭിച്ചു,” അന്ന ഹസാരെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കർഷകർക്കായുള്ള തന്റെ 15 ആവശ്യങ്ങൾ പരിഹരിക്കാൻ കേന്ദ്രം തീരുമാനിച്ചതിനാൽ ഇന്ന് മുതൽ നടത്താനിരുന്ന നിരാഹാര സമരം റദ്ദാക്കിയാതായി അന്ന ഹസാരെ വ്യക്തമാക്കി. ജനുവരി അവസാനത്തോടെ തന്റെ ജീവിതത്തിലെ അവസാന നിരാഹാര സമരം ആരംഭിക്കുമെന്ന് അറിയിച്ചുകൊണ്ട് ഈ മാസം ആദ്യം 83 കാരനായ അന്ന ഹസാരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button