KeralaNattuvarthaLatest NewsNews

നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ മറ്റൊരു കാർ ഇടിച്ച് അപകടം ; രണ്ടുപേർക്ക് പരിക്ക്

അപകടത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്

ആലുവ : ബൈപ്പാസ് കവലയിലെ സിഗ്നലിൽ നിർത്തിയിട്ടിരുന്ന കാറിന് പിന്നിലും സ്കൂട്ടറിലും മറ്റൊരു കാർ ഇടിച്ച് അപകടം. സ്കൂട്ടർ യാത്രക്കാരായ രണ്ടുപേർക്കു അപകടത്തിൽ പരിക്കേറ്റു. ചൊവ്വര കുന്നുംപുറത്ത് കെ.എസ്. സുരേഷ് (47), മകൾ ആതിര (20) എന്നിവർക്കാണ് പരിക്കേറ്റത്.

ശനിയാഴ്ച രാവിലെ 7.40-നായിരുന്നു അപകടം. അപകടത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button