Latest NewsNewsIndia

സർക്കാർ മാർഗദർശിയാക്കുന്നത് സ്വാമി വിവേകാനന്ദനെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി : സർക്കാർ മാർഗദർശിയാക്കുന്നത് സ്വാമി വിവേകാനന്ദനെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാമി വിവേകാനന്ദൻ തുടക്കമിട്ട പ്രബുദ്ധ ഭാരത ജേർണലിന്റെ 125 ാമത് പിറവി ആഘോഷങ്ങളിൽ പങ്കെടുക്കുകയായിരുന്നു പ്രധാനമന്ത്രി. പാവപ്പെട്ടവർ ഒരിക്കലും ശാക്തീകരണത്തിലേക്ക് സ്വയം നീങ്ങില്ലെന്നും അതുകൊണ്ടു തന്നെ അവർക്കിടയിലേക്ക് ശാക്തീകരണ നടപടികളുമായി കടന്നുചെല്ലണമെന്നുമായിരുന്നു സ്വാമി വിവേകാനന്ദന്റെ കാഴ്ചപ്പാട്. ഈ നയമാണ് ഇപ്പോൾ ഇന്ത്യ പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also : “ഇനി കേരളം വാഴാന്‍ പോകുന്നത് യുഡിഎഫാണ്, ഇവിടെ ആരെയും കുറ്റിയടിച്ച്‌ ഇരുത്തിയിട്ടില്ല” : കുഞ്ഞാലിക്കുട്ടി

പാവങ്ങളോട് കരുണ പ്രകടിപ്പിച്ചിരുന്ന വ്യക്തിയാണ് സ്വാമി വിവേകാനന്ദൻ. ദാരിദ്ര്യമാണ് എല്ലാ പ്രശ്‌നങ്ങളുടെയും അടിവേരെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അവർക്ക് ആശയങ്ങൾ നൽകണം. അവർക്ക് ചുറ്റും, ലോകത്തിലും എന്ത് നടക്കുന്നുവെന്ന് അവരെ കണ്ണ് തുറന്ന് കാണിക്കണം. അതിന് ശേഷം അവരുടെ മോചനത്തിനായി അവർ തന്നെ പരിശ്രമിക്കും. ഇതായിരുന്നു സ്വാമിജിയുടെ കാഴ്ചപ്പാട്. ഈ സമീപനമാണ് ഇന്ന് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

സർക്കാർ നടപ്പാക്കിയ പല പദ്ധതികളും സ്വാമി വിവേകാനന്ദന്റെ ഈ ആശയങ്ങൾ പ്രാവർത്തികമാക്കുന്നതാണ്. പാവപ്പെട്ടവർ ബാങ്കുകളെ സമീപിക്കുന്നില്ലെങ്കിൽ ബാങ്കുകൾ അവരിലേക്ക് ചെല്ലുകയാണ്. അതാണ് ജൻ ധൻ യോജന. ഇൻഷുറൻസ് ഉൾപ്പെടെയുളള ആരോഗ്യ സുരക്ഷാ പദ്ധതികൾ അവർ സ്വയം തെരഞ്ഞെടുക്കുന്നില്ലെങ്കിൽ സർക്കാർ അത് അവരിലേക്ക് എത്തിക്കുന്നു. അതാണ് ആയുഷ്മാൻ ഭാരത് പദ്ധതിയെന്നും പ്രധാനമന്ത്രി പറഞ്ഞു. റോഡും വിദ്യാഭ്യാസവും വൈദ്യുതിയും ഇന്റർനെറ്റ് കണക്ടിവിറ്റിയുമൊക്കെ ഇന്ന് രാജ്യത്തിന്റെ മുക്കിനും മൂലയിലേക്കും പ്രത്യേകിച്ച് പാവപ്പെട്ടവർ വസിക്കുന്ന മേഖലയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. അത് അവരുടെ അഭിലാഷങ്ങളെ ജ്വലിപ്പിക്കുമെന്നും രാജ്യത്തെ വളർച്ചയിലേക്ക് നയിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button