Latest NewsKeralaNattuvarthaNews

കോട്ടയത്ത് നിന്നു ബൈക്കിൽ കൊട്ടാരക്കര വരെ എത്തി ; ഒടുവിൽ പിടിയിലായി പൂവാലൻ

ഇയാളുടെ ശല്യം തുടർന്നതോടെ യാത്രക്കാർ പരാതി നൽകുകയായിരുന്നു

കൊട്ടാരക്കര: ബസ് സ്റ്റാൻഡിലെത്തുന്ന പെൺകുട്ടികളെ സ്ഥിരമായി ശല്യം ചെയ്യുന്നയാളെ പിടികൂടി. കൊട്ടാരക്കര ബസ് സ്റ്റാൻഡിൽ നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്. കോട്ടയത്തും നിന്നും ഇയാൾ ബൈക്കിൽ കൊട്ടാരക്കര വന്നാണ് സ്ത്രീകളെ ശല്യം ചെയ്യുന്നത്. ഇയാളുടെ ശല്യം തുടർന്നതോടെ യാത്രക്കാർ പരാതി നൽകുകയായിരുന്നു.

രാവിലെ മുതൽ ഇയാൾ ബസ് സ്റ്റാൻഡിൽ ചുറ്റിത്തിരിയുന്നതു നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. ശല്യം വർധിച്ചപ്പോൾ പൊലീസിനെ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലും പൂവാല ശല്യത്തിനെതിരെ നടപടി സ്വീകരിച്ചതായി പൊലീസ് അറിയിച്ചു. പരാതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തുവിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button