Latest NewsNewsCrime

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കറുകച്ചാൽ: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചശേഷം തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കൊല്ലം കടയ്ക്കൽ ഉണ്ണിമുക്ക് തട്ടത്തരികത്ത് മുഹമ്മദ് ഷാൻ (19) ആണ് പോലീസ് പിടിയിലായിരിക്കുന്നത്. ഒരു വർഷം മുൻപ് ഫേസ്ബുക്കിലൂടെയാണ് ഷാൻ പെൺകുട്ടിയെ പരിചയപ്പെടുന്നത്. വ്യാഴാഴ്ച പെൺകുട്ടിയുടെ പിതാവിന്റെ ശാന്തിപുരത്തെ വീട്ടിൽ ആളില്ലെന്നും നേരിട്ട് കാണണമെന്നും പറഞ്ഞ് പെൺകുട്ടി ഷാനെ വിളിച്ചുവരുത്തി.

ഇവിടെ വച്ച് ഷാൻ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു ഉണ്ടായത്. ഇതിനിടെ ബന്ധുക്കൾ വന്നതോടെ ഇരുവരും വീട്ടിൽ നിന്നും മുങ്ങി. തുടർന്ന് ഷാനിന്റെ സ്‌കൂട്ടറിൽ കൊല്ലത്തേക്ക് പോകുകയായിരുന്നു ഇരുവരും. തുടർന്ന് ബന്ധുക്കൾ വിവരം കറുകച്ചാൽ പോലീസിൽ അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെ നാലരയോടെ കൊല്ലം കടയ്ക്കലിൽ എത്തിയപ്പോൾ ഇവർ സഞ്ചരിച്ച സ്‌കൂട്ടറിന്റെ ടയർ പഞ്ചറായി. തുടർന്ന് സ്‌കൂട്ടറും ഉന്തി റോഡിലൂടെ നടക്കവേ ഇരുവരെയും പോലീസ് പിടികൂടുകയായിരുന്നു ഉണ്ടായത്. പെൺകുട്ടിയുടെ ചിത്രം തിരിച്ചറിഞ്ഞ കടയ്ക്കൽ പോലീസ് വിവരം കറുകച്ചാൽ പൊലീസിന് കൈമാറുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഷാനെ റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button