Latest NewsNewsIndiaCrime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് ചിത്രങ്ങൾ പകർത്തിയ ആറുപേർ അറസ്റ്റിൽ

ലഖ്​നോ: ഉത്തർപ്രദേശിലെ ബദാവൂനിൽ ദലിത്​ യുവതിയെ കൂട്ടബലാത്സംഗം ചെയ്​ത കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ ആയിരിക്കുന്നു. കൂട്ടബലാത്സംഗത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ വിറ്റതോടെയാണ്​ ഞെട്ടിക്കുന്ന ക്രൂര സംഭവം പുറംലോകം അറിയുന്നത്​.

30കാരിയായ ദലിത്​ യുവതിയെ അഞ്ചംഗ സംഘം വയലിൽവെച്ച്​ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു ഉണ്ടായത്. സംഭവത്തിന്‍റെ നിരവധി വിഡിയോ ദൃശ്യങ്ങൾ പ്രതികൾ പകർത്തുകയുണ്ടായി. വിഡിയോ പുറത്തുവിടുമെന്ന ഭീഷണിയെ തുടർന്ന്​ യുവതി സംഭവം പുറത്തുപറഞ്ഞിരുന്നില്ല.

ഒക്​ടോബറിൽ നടന്ന സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ പ്രചരിക്കാൻ തുടങ്ങിയതോടെ യുവതി പൊലീസിൽ പരാതി നൽകിയത്. പ്രതികൾ 300 രൂപക്ക്​ പ്രദേശവാസികൾക്ക്​ വിഡിയോ ദൃശ്യങ്ങൾ കൈമാറിയതായും യുവതി പരാതിയിൽ പറഞ്ഞു.

അറസ്റ്റിലായ ആറുപേരിൽ അഞ്ചുപേരെ വിഡിയോയിൽ കാണാൻ കഴിയുന്നതാണ്. ഒരാളെ വിഡിയോയിൽ കാണുന്നില്ലെങ്കിലും സംഭവത്തിൽ പ്രതിയാണെന്ന്​ പൊലീസ്​ പറഞ്ഞു. രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button