KeralaLatest NewsNews

കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങി മരിച്ചു

കുമ്പള (കാസർകോട്​): ബംബ്രാണ അണക്കെട്ടിനടുത്ത് കുളിക്കാനിറങ്ങിയ സഹോദരങ്ങളായ കുട്ടികൾ മുങ്ങിമരിച്ചു. ബംബ്രാണ തുമ്പിയോട് ഹൗസിൽ ശരീഫി​‍െൻറയും തളങ്കര സ്വദേശിനി ശംഷാദയുടെയും മക്കളായ ശഹ്‌ദാദ് (12), ശാസിൻ (എട്ട്) എന്നിവരാണ് ദാരുണമായി മരിച്ചത്. ഞായറാഴ്ച വൈകീട്ട്​ ഇരുവരും കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായിരിക്കുന്നത്.

നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടർന്ന് പോസ്​റ്റ്​മോർട്ടത്തിനായി മൃതദേഹങ്ങൾ കാസർകോട്​ ജനറൽ ആശുപത്രിയിലേക്ക​ു മാറ്റി. സഹോദരൻ: ശഹ്​ലബ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button