Latest NewsUAENewsGulf

കാണാതായ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി

സംഭവം ദുബായില്‍, മരണത്തില്‍ ദുരൂഹത

ഉരുവച്ചാല്‍: 20 വര്‍ഷം മുമ്പ് പിതാവിനെ കാണാതായി, ഇപ്പോള്‍ മകനേയും, കാണാതായ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. സംഭവം ദുബായില്‍, മരണത്തില്‍ ദുരൂഹത

ശിവപുരം മൊട്ടയിലെ ചിറമ്മല്‍ ഹൗസില്‍ സി. അബ്ദുള്ളയുടെ മകന്‍ മുഴപ്പിലങ്ങാട് സഫിമര്‍വയിലെ ഷാനിബ് (24) ആണ് ഷാര്‍ജയില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ദിവസവും വീട്ടിലും, സുഹൃത്തുക്കളുമായി വിളിക്കുകയും വാട്‌സാപ്പില്‍ മെസേജ് അയക്കുകയും ചെയ്യാറുള്ള ഷാനിബ് ഏതാനും ദിവസങ്ങളായി വിവരങ്ങളൊന്നുമില്ലാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആശുപത്രിയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.

നാട്ടില്‍ നിന്ന് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഷാര്‍ജയിലെ ബന്ധുക്കള്‍ ഷാനിബിനെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം ഷാനിബിന്റേതാണെന്ന് തിരിച്ചറിയുകയായിരുന്നു. ഷാര്‍ജയില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്ന ഷാനു അവധി കഴിഞ്ഞ് നാലു മാസം മുമ്പാണ് ഷാര്‍ജയില്‍ എത്തിയത്. മൂന്ന് മാസത്തോളം ജോലിയില്ലാതെ കഴിഞ്ഞു. മറ്റൊരു കമ്പനിയില്‍ ജോലി ലഭിച്ചിട്ട് കുറച്ചു ദിവസങ്ങളെയായുള്ളൂ.

കമ്പനിയില്‍ ജോലിയായതിനാല്‍ പാസ്‌പോര്‍ട്ട് , മറ്റ് വിലാസമൊന്നും കൈവശം ഉണ്ടായിരുന്നില്ല. താമസസ്ഥലത്ത് മുറിയില്‍ കുഴഞ്ഞ് വീണാണ് മരണപ്പെട്ടത്. മൃതദേഹം പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. താമസസ്ഥലത്ത് മലയാളികള്‍ ഇല്ലാത്തതാണ് മരണവിവരം നാട്ടില്‍ അറിയിക്കാന്‍ വൈകിയത്.

പിതാവ് അബ്ദുള്ളയെ കാണാതായിട്ട് 20 വര്‍ഷത്തോളമായി. ജോലി ആവശ്യാര്‍ഥം വീട്ടില്‍ നിന്നും പുറപ്പെട്ട അബ്ദുള്ളയെക്കുറിച്ച് പിന്നീട് ഒരു വിവരവും ഉണ്ടായില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button