KeralaLatest NewsNews

സപ്ലൈകോയിൽ പോയി ഭക്ഷണസാധനങ്ങള്‍ സൗജന്യമായി വാങ്ങാം ; വിദ്യാര്‍ത്ഥികള്‍ക്കായി ഭക്ഷ്യ കൂപ്പണുകൾ ഉടൻ എത്തും

തിരുവനന്തപുരം : 2020 സെപ്റ്റംബര്‍ മുതല്‍ 2021 മാര്‍ച്ച്‌ വരെയുള്ള ഭക്ഷ്യവിഹിതം കിറ്റുകള്‍ക്ക് പകരം ഭക്ഷ്യകൂപ്പണുകള്‍ നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

Read Also  : പിക്ക് അപ്പ് വാൻ മറിഞ്ഞു ഒമ്പത് മരണം ; നിരവധിപേർക്ക് പരിക്ക്

കൂപ്പണുകള്‍ ഉടന്‍ സ്‌കൂളുകളിലെത്തിക്കും. ഈ കൂപ്പണുകളുമായി രക്ഷിതാക്കള്‍ക്ക് സപ്ലൈകോ ശാലയില്‍ പോയി ഇഷ്ടമുള്ള ഭക്ഷണസാധനങ്ങള്‍ വാങ്ങാം. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള 27 ലക്ഷത്തിലധികം കുട്ടികള്‍ക്ക് പ്രയോജനം ലഭിക്കും.

കൊവിഡ് സാഹചര്യത്തില്‍ റേഷന്‍ കാര്‍ഡുടമകള്‍ക്കായി ഭക്ഷ്യക്കിറ്റ് തയ്യാറാക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ക്കുള്ള കിറ്റ് കൂടി തയ്യാറാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് സപ്ലൈകോ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കൂപ്പണ്‍ സംവിധാനം വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയത്. സപ്ലൈകോയുമായുള്ള ധാരണ പ്രകാരം കൂപ്പണ്‍ തുകയുടെ 4.07% മുതല്‍ 4.87% വരെ തുകയ്ക്ക് കൂടി ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇതോടെ പ്രീ പ്രൈമറി, പ്രൈമറി കുട്ടികള്‍ക്കുള്ള ഭക്ഷ്യ അലവന്‍സ് 300 രൂപയായി ഉയര്‍ന്നു. അപ്പര്‍ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയ്ക്കും സാധനം വാങ്ങാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button